Tuesday September 29th, 2020 - 7:21:pm

ഇന്ത്യയില്‍ കൊറോണ ടെസ്റ്റിംഗ് ടോപ്പ് ഗിയറില്‍; പ്രതിദിനം 20,000 ടെസ്റ്റ്

suji
ഇന്ത്യയില്‍ കൊറോണ ടെസ്റ്റിംഗ് ടോപ്പ് ഗിയറില്‍; പ്രതിദിനം 20,000 ടെസ്റ്റ്

കോവിഡ്19 ടെസ്റ്റുകള്‍ ഓരോ മൂന്ന് ദിവസത്തിലും ഇരട്ടിയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍. ഫലം കൃത്യതയുള്ളതായി സര്‍ക്കാര്‍ ലാബുകള്‍ സ്ഥിരീകരിച്ച ആര്‍ടിപിസിആര്‍ നടപടികള്‍ വഴി പ്രയോജനപ്പെടുത്തിയാണ് ടെസ്റ്റിംഗ് ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മറ്റ് പരിശോധനകള്‍ക്ക് മുകളില്‍ ഈ പരിശോധന ഉയര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കീഴിലുള്ള ലാബുകളില്‍ പ്രതിദിനം 10,000ലേറെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഇത് മൂന്ന് ദിവസം കൊണ്ട് 20,000 എത്തിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത ഏതാനും ആഴ്ചകളില്‍ ഇത് ക്രമേണ ഉയര്‍ത്തും.

ഇതിന് പുറമെ ഏകദേശം 250 ട്രൂനാറ്റ് മെഷീനുകളും, 200 സിബിനാറ്റ് മെഷീനുകളും കൊറോണവൈറസ് പരിശോധനകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. രണ്ട് റോച്ചെ കോബാസ്6800 മെഷീനുകളും പരിശോധനയ്ക്ക് ഉപയോഗിക്കുന്നു. ഈ മെഷീനുകള്‍ രണ്ടെണ്ണം കൂടി എത്തിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഈ നാല് മെഷീനുകള്‍ കൊണ്ട് 5000 സാമ്പിളുകള്‍ വരെ പ്രതിദിനം പരിശോധിക്കാന് കഴിയും.

സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് ടെസ്റ്റിംഗ് തന്ത്രം തയ്യാറാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യ ടെസ്റ്റിംഗ് നടത്തി സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്നത് ഒഴിവാക്കുകയാണ് ഉദ്ദേശം. വിദേശ യാത്ര നടത്തിയവരും, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ തുടങ്ങിയ ടെസ്റ്റിംഗ് ഇപ്പോള്‍ പനി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരിലേക്ക് വിപുലപ്പെടുത്തിയിട്ടുണ്ട്.

 

Read more topics: india , testing,govt
English summary
india testing numbers to double to 20000 in 3 days
topbanner

More News from this section

Subscribe by Email