Friday July 10th, 2020 - 5:45:am

തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഒരു രാജ്യം മനുഷ്യാവകാശത്തെ പറ്റി സംസാരിക്കുന്നത് വിരോധാഭാസമാണ് ; പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യ

suji
തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഒരു രാജ്യം മനുഷ്യാവകാശത്തെ പറ്റി സംസാരിക്കുന്നത് വിരോധാഭാസമാണ് ; പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യ

ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ജമ്മു കാശ്മീര്‍ സംബന്ധിച്ചുള്ള പാകിസ്ഥാന്റെ വാദങ്ങളെ തള്ളി ഇന്ത്യ. മനുഷ്യാവകാശത്തിന്റെ വിഷയത്തില്‍ പാകിസ്ഥാന്റെ ഉപദേശം ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ വികാസ് സ്വരൂപ് ആണ് വിഷയത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാന പ്രകാരം ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്ത് കളഞ്ഞ ശേഷം പ്രദേശത്ത് താത്കാലികമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഇന്ത്യ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഒരു രാജ്യം മനുഷ്യാവകാശത്തെ പറ്റി സംസാരിക്കുന്നത് വിരോധാഭാസമാണെന്നും വികാസ് സ്വരൂപ് ചൂണ്ടിക്കാണിച്ചു. പാകിസ്ഥാന്‍ ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതിനിടെയും പ്രദേശത്ത് സമാധാനം കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ കൗണ്‍സിലില്‍ കാശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തിയതിനും ഇന്ത്യ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചു.
ജമ്മു കാശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും അത് എക്കാലവും അങ്ങനെ തന്നെ ആയിരിക്കുമെന്നും പാകിസ്ഥാന്റെ വാദങ്ങള്‍ക്കെതിരെ ഇന്ത്യ തിരിച്ചടിച്ചു.

Read more topics: india, kashmir, pakistan, un
English summary
india replied to pakistan in kashmir issues
topbanner

More News from this section

Subscribe by Email