Wednesday April 1st, 2020 - 1:02:am
topbanner

അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ചൈനയുടെ അനുവാദം ആവശ്യമില്ല, യുക്തിയോടെ സംസാരിക്കണം'; ചൈനയ്‌ക്കെതിരെ ഇന്ത്യ

suji
 അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ചൈനയുടെ അനുവാദം ആവശ്യമില്ല, യുക്തിയോടെ സംസാരിക്കണം'; ചൈനയ്‌ക്കെതിരെ ഇന്ത്യ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ ചൈന. അരുണാചല്‍ സന്ദര്‍ശിക്കാനുള്ള അമിത് ഷായുടെ തീരുമാനം ബീജിങിന്റെ പ്രാദേശിക പരമാധികാരത്തിന് നേരെയുള്ള ലംഘനമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ ലംഘനമാണെന്നും ചൈന വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൈനയുടെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യ രംഗത്തുവന്നു. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അരുണാചല്‍ പ്രദേശ്. ഇന്ത്യയിലെ ഏത് സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാരനായ നേതാക്കള്‍ക്ക് അനുവാദമുണ്ട്. ഇവിടെയുള്ള ഒരു നേതാവ് രാജ്യത്തെ ഒരു സംസ്ഥാനം സന്ദര്‍ശിക്കുന്നത് മറ്റൊരു രാജ്യം എതിര്‍ക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് ഇന്ത്യന്‍ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

മുപ്പതിനാലാമത് സംസ്ഥാന രൂപീകരണ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് അമിത് ഷാ അരുണാചല്‍പ്രദേശില്‍ എത്തുന്നത്. വ്യവസായം, റോഡ് എന്നീ മേഖലകളിലെ വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് അമിത് ഷാ അരുണാചല്‍ പ്രദേശില്‍ എത്തുന്നത്. പോലീസിന്റെ പുതിയ ആസ്ഥാനത്തിന്റെ ശിലാസ്ഥാപന ചടങ്ങും അമിത് ഷാ നിര്‍വ്വഹിക്കും. അരുണാചല്‍പ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ് പോളിസിയ്ക്ക് അദ്ദേഹം തുടക്കം കുറിക്കും.

തെക്കന്‍ ടിബറ്റിനോട് ചേര്‍ന്നു കിടക്കുന്ന അരുണാചല്‍ പ്രദേശിനായി ചൈന നിരന്തരം അവകാശവാദം ഉന്നയിച്ചിരുന്നു. ഈ പ്രദേശങ്ങളിലേക്ക് ഇന്ത്യന്‍ നേതാക്കള്‍ നടത്തുന്ന സന്ദര്‍ശനങ്ങളെ ചൈന എന്നും എതിര്‍ത്തിരുന്നു.

 

 

 

English summary
india replay to china in arunachal pradesh issue
topbanner

More News from this section

Subscribe by Email