Wednesday November 20th, 2019 - 7:24:pm
topbanner

ലോകത്ത് പട്ടിണിയുള്ള രാജ്യങ്ങളില്‍ മുന്നില്‍ ഇന്ത്യ ;പാകിസ്ഥാനേക്കാളും മോശം

suji
ലോകത്ത് പട്ടിണിയുള്ള രാജ്യങ്ങളില്‍ മുന്നില്‍ ഇന്ത്യ ;പാകിസ്ഥാനേക്കാളും മോശം

ലോകത്ത് പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളില്‍ ഇന്ത്യയും. 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 102ാം റാങ്കാണ്. 2015ല്‍ 93ാം റാങ്കുണ്ടായിരുന്ന ഇന്ത്യ ഈ വര്‍ഷം 102ലേയ്ക്ക് എത്തുകയായിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്രിക്‌സ് രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ പിന്നിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


2015 വരെ തുടര്‍ച്ചയായി വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഇന്ത്യയില്‍ വീണ്ടും പട്ടിണി കൂടുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട്. മുന്‍പ് പാകിസ്ഥാന്‍ മാത്രമായിരുന്നു ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്തയ്ക്ക് പിന്നിലുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ പട്ടികയില്‍ പാകിസ്ഥാനും ഇന്ത്യയെക്കാള്‍ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം 94 ആണ് പാകിസ്ഥാന്റെ പട്ടിണി റാങ്കിങ്.

ജര്‍മന്‍ സന്നദ്ധ സംഘടനനയായ വെല്‍ത്!!ഹംഗര്‍ഹില്‍ഫ്, ഐറിഷ് സന്നദ്ധ സംഘടന കണ്‍സേണ്‍ വേള്‍ഡ്‌വൈഡ് എന്നിവര്‍ ചേര്‍ന്നാണ് ആഗോള പട്ടിണി സൂചിക പുറത്തിറക്കുന്നത്. അതിസമ്പന്നരാജ്യങ്ങള്‍ ഒഴികെയുള്ള 117 രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.

2014 മുതല്‍ 2018 വരെയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ കണക്കിലാണ് ഇന്ത്യയില്‍ പട്ടിണി കൂടുന്നുവെന്ന് വ്യക്തമാകുന്നത്. രാജ്യത്ത് പോഷകാഹാരം ലഭിക്കാത്ത കുട്ടികളുടെ എണ്ണം, പൊക്കത്തിനനുസരിച്ച് തൂക്കക്കുറവും പ്രായത്തിനനുസരിച്ച് ഉയരക്കുറവുമുള്ള അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ശതമാനം, ശിശുമരണനിരക്ക് തുടങ്ങി വിവിധ കണക്കുകള്‍ പരിശോധിച്ചാണ് സൂചിക തയ്യാറാക്കുന്നത്.

 

Read more topics: india level, hunger, pakistan
English summary
india level in hunger index
topbanner

More News from this section

Subscribe by Email