Friday April 3rd, 2020 - 10:40:am
topbanner

ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കൊറോണ വൈറസ് പരിശോധന നടത്താന്‍ നിര്‍ദ്ദേശം

suji
 ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കൊറോണ വൈറസ് പരിശോധന നടത്താന്‍ നിര്‍ദ്ദേശം

ചൈനയില്‍ നിന്നുള്ള കാര്‍ഷിക, കന്നുകാലി ഇറക്കുമതിയില്‍ കൊറോണ വൈറസ് പരിശോധന നടത്തണമെന്ന് ഡി.പി.ക്യു.എസ് (പ്ലാന്റ് പ്രൊട്ടക്ഷന്‍, ക്വാറന്റീന്‍ ആന്‍ഡ് സ്റ്റോറേജ് ഡയറക്ടറേറ്റ്) ഉത്തരവിട്ടു. ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം 1000 ത്തില്‍ കൂടുതല്‍ പേര്‍ മരിക്കുകയും 40,000 അധികം പേര്‍ക്ക് രോഗം ബാധിച്ചതിനെയും തുടര്‍ന്നാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൈനയില്‍ നിന്നുള്ള ചരക്ക് ഇറക്കുമതി വിശദമായി പരിശോധിക്കണമെന്നും ഇറക്കുമതി ക്ലിയറന്‍സിന് മുമ്പായി സാമ്പിളുകള്‍ ലബോറട്ടറികളില്‍ പരീക്ഷിക്കണമെന്നും ഡയറക്ടറേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിടുണ്ട്.

പ്രാദേശിക ലബോറട്ടറികള്‍ക്ക് വൈറസ് ബാധ കണ്ടുപിടിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ സാമ്പിളുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് യൂണിറ്റുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ തുറമുഖങ്ങളിലെ ഉദ്യോഗസ്ഥരോട് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Read more topics: india, chinese product,import
English summary
india decide to check chinese product import
topbanner

More News from this section

Subscribe by Email