Monday June 1st, 2020 - 11:55:am

രാജ്യത്ത് കോവിഡ് മരണം 40 ആയി ; രോഗ ബാധിതര്‍ 1200 കവിഞ്ഞു

suji
രാജ്യത്ത് കോവിഡ് മരണം 40 ആയി ; രോഗ ബാധിതര്‍ 1200 കവിഞ്ഞു

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. മഹാരാഷ്ട്രയില്‍ രണ്ടും പശ്ചിമ ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്നലെ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 220 കടന്നു.

മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, കശ്മീര്‍ എന്നിവിടങ്ങളില്‍ പുതിയതായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് ജോധ്പൂരിലെ സൈനിക കേന്ദ്രത്തിലെത്തിയ 45 പേരില്‍ ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വരുന്ന ആഴ്ച രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും റിപ്പോര്‍ട്ട് ചെയ്യുന്ന മരണത്തിലും വര്‍ധനയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍

 

Read more topics: india, covid 19,40 died
English summary
india covid 19 cases 40 died
topbanner

More News from this section

Subscribe by Email