Friday August 7th, 2020 - 1:16:am

കാര്യം മനസ്സിലാകാത്തവര്‍ പോയി പണി നോക്ക് ; ഗാംഗുലിയുമായി പ്രശ്‌നമെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രവി ശാസ്ത്രി

suji
കാര്യം മനസ്സിലാകാത്തവര്‍ പോയി പണി നോക്ക് ; ഗാംഗുലിയുമായി പ്രശ്‌നമെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രവി ശാസ്ത്രി

ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള ബന്ധത്തെക്കുറിച്ചു പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. 'കാര്യം മനസ്സിലാകാത്തവര്‍ പോയി പണി നോക്ക്' എന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഗാംഗുലിയെ എനിക്ക് അത്യധികം ബഹുമാനമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിസന്ധിയിലായപ്പോഴൊക്കെ അദ്ദേഹം മുന്നോട്ടുവന്നിട്ടുണ്ട്. പ്രത്യേകിച്ച് കോഴവിവാദത്തിനു ശേഷം. തിരിച്ചുവരാന്‍ നിങ്ങള്‍ക്കു ജനങ്ങളുടെ വിശ്വാസം വേണം.
ആദ്യംതന്നെ ബി.സി.സി.ഐ ഉണ്ടെന്നറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. മൂന്നുവര്‍ഷം ബി.സി.സി.ഐ ഇല്ലാതെയാണു ഞങ്ങള്‍ കളിച്ചത്. അതാണ് ഐ.സി.സിയെ മറ്റൊരു തലത്തിലേക്കു കൊണ്ടുപോയത്.' അദ്ദേഹം പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന ട്രോളുകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. 'എന്താണ് ഈ സാമൂഹ്യമാധ്യമങ്ങള്‍, എന്താണീ ട്രോള്‍? നമ്മള്‍ 120 കോടി ജനങ്ങളുടെ രാജ്യമാണ്. ഒരു പണിയുമില്ലാത്ത ആളുകളാണു സംസാരിക്കുന്നത്.' നിങ്ങള്‍ എന്റെ നേര്‍ക്കു വിരല്‍ ചൂണ്ടിയാല്‍ മൂന്നു വിരലുകള്‍ നിങ്ങള്‍ക്കു നേരെ ചൂണ്ടിയിരിക്കും. എപ്പോഴും അതോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോടും തനിക്കു പ്രശ്‌നമില്ലെന്നും എന്നാല്‍ തന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
'ജനങ്ങള്‍ക്കു ചോദ്യം ചോദിക്കാന്‍ അവകാശമുണ്ട്. അവര്‍ അവരുടെ ജോലിയാണു ചെയ്യുന്നത്. പക്ഷേ എനിക്കും പറയാനുള്ള അവകാശമുണ്ട്. എന്നെ തടയരുത്, എന്നെ തടയാന്‍ നിങ്ങള്‍ക്കാവില്ല. ഞാന്‍ എന്തിലെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ ഞാനതു പറഞ്ഞിരിക്കും.' രവി ശാസ്ത്രി പറഞ്ഞു.

 

Read more topics: ravi shastri,ganguly
English summary
i dont care about trolls says ravi shastri
topbanner

More News from this section

Subscribe by Email