Friday July 19th, 2019 - 2:40:pm
topbanner
topbanner

മദ്രസയിലെ ഭക്ഷണത്തില്‍ വിഷബാധ; വിദ്യാര്‍ത്ഥിനി മരിച്ചു: 13 പേര്‍ ആശുപത്രിയില്‍

NewsDesk
മദ്രസയിലെ ഭക്ഷണത്തില്‍ വിഷബാധ; വിദ്യാര്‍ത്ഥിനി മരിച്ചു: 13 പേര്‍ ആശുപത്രിയില്‍

നിസാമാബാദ്: തെലങ്കാനയിലെ മലേപ്പള്ളി മേഖലയിലെ ജാമിയ സഫിയ മദ്രസയില്‍ നിന്ന് ഭക്ഷണം കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു. മറ്റ് 13 വിദ്യാര്‍ത്ഥികളെ നിസാമാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം.

വിദ്യാര്‍ത്ഥിനിയായ സുമയ്യ (15)ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്രസയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഛര്‍ദ്ദിച്ച വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് എ.സി.പി അറിയിച്ചു.

സുമയ്യ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും എ.സി.പി കൂട്ടിച്ചേര്‍ത്തു.

Read more topics: Hyderabad, student, Madrassa
English summary
Hyderabad: One student dead, 13 hospitalised due to suspected food poisoning in Madrassa
topbanner

More News from this section

Subscribe by Email