Tuesday January 21st, 2020 - 8:26:am
topbanner

ഹൈദരാബാദില്‍ വനിതാഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റ് ; റിപ്പോര്‍ട്ട് പുറത്ത്

suji
ഹൈദരാബാദില്‍ വനിതാഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റ് ; റിപ്പോര്‍ട്ട് പുറത്ത്

ഹൈദരാബാദില്‍ വനിതാഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് നെഞ്ചില്‍ വെടിയേറ്റെന്ന റിപ്പോര്‍ട്ട് പുറത്ത്. പ്രതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരം ഉള്ളത്. മുഹമ്മദ് ആരിഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഇവരുടെ തോക്ക് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പരസ്പരമുണ്ടായ വെടിവെപ്പിനിടെ പ്രതികള്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം പ്രതികളുടെ മൃതദേഹങ്ങള്‍ വെളളിയാഴ്ച വരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നാല് പ്രതികളുടെയും മൃതദേഹങ്ങള്‍ മഹബൂബനഗര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വരെ സമയം തേടിയിട്ടുണ്ട്.ഏറ്റുമുട്ടല്‍ കൊലയില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിനിടെ ഏറ്റുമുട്ടല്‍ കൊലയില്‍ അന്വേഷണം നടത്താന്‍ പൊലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് തലവനായി എട്ടംഗ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ഏറ്റുമുട്ടല്‍ സാഹചര്യം അന്വേഷിച്ച് സംഘം സര്‍ക്കാരിനും കോടതിക്കും റിപ്പോര്‍ട്ട് നല്‍കും

 

Read more topics: hyderabad encounter ,report
English summary
hyderabad encounter latest report
topbanner

More News from this section

Subscribe by Email