Saturday April 4th, 2020 - 5:23:am
topbanner

വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ച സംഭവം ; പ്രതികള്‍ 9 സ്ത്രീകളെ കൂടി സമാന രീതിയില്‍ കൊലപ്പെടുത്തിയിരുന്നുവെന്ന് പോലീസ്

suji
വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ച സംഭവം ; പ്രതികള്‍ 9 സ്ത്രീകളെ കൂടി സമാന രീതിയില്‍ കൊലപ്പെടുത്തിയിരുന്നുവെന്ന് പോലീസ്

വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു കളഞ്ഞ രീതിയില്‍ മറ്റ് ഒന്‍പത് സ്ത്രീകളെ കൂടി കൊലപ്പെടുത്തിയെന്ന് കേസിലെ പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ്. ഹൈദരാബാദ് പോലീസാണ് ഇക്കാര്യം അറിയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുഹമ്മദ് ആരിഫ്,ചെന്നകേശവലു എന്നിവരാണ് കുറ്റസമ്മതം നടത്തിയതെന്നും, ഇവര്‍ തെലുങ്കാന കര്‍ണാടക ഹൈവേയില്‍ വെച്ചാണ് സ്ത്രീകളെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നതെന്നും പോലീസ് പറഞ്ഞു.

പ്രതികളെ പിടികൂടിയ ശേഷം സമാനമായി കൊല്ലപ്പെട്ട മറ്റ് 15 കേസുകളില്‍ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ഒന്‍പത് കേസുകളില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. അന്വേഷണത്തിനും കൊല്ലപ്പെട്ട മറ്റ് യുവതികളെ തിരിച്ചറിയുന്നതിനും വേണ്ടി ഹൈദരാബാദ് പോലീസ് കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യുകയാണ്.

 

Read more topics: hyderabad case,culprit
English summary
hyderabad case new report against culprit
topbanner

More News from this section

Subscribe by Email