Friday March 5th, 2021 - 1:11:am

എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ കൺമുന്നിൽ അധ്യാപികയെ ഭർത്താവ് കുത്തിക്കൊന്നു

RA
എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ കൺമുന്നിൽ അധ്യാപികയെ ഭർത്താവ് കുത്തിക്കൊന്നു

വിദ്യാർത്ഥികളുടെ കൺമുന്നിൽ അധ്യാപികയെ  ഭർത്താവ് കുത്തിക്കൊന്നു. മധുരയിലെ ഗവൺമെന്റ് എയ്ഡഡ് ബോയ്‌സ് ഹൈ സ്‌കൂളിലാണ് സംഭവം. തിരുമംഗലത്ത് സ്ഥിതി ചെയ്യുന്ന പികെഎൻ ബോയ് ഹൈസ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. കൊല്ലപ്പെട്ട രതിദേവി (35) സോഷ്യൽ സയൻസ് അധ്യാപികയാണ്. ഗുരു മുനീശ്വരൻ (37) ചെന്നൈയിലെ എഞ്ചിനിയറാണ്.

3.30 ഓടെയാണ് രതിദേവിയെ കാണാൻ ഗുരു സ്‌കൂളിലെത്തുന്നത്. ക്ലാസിൽ കയറി രതിയുമായുള്ള സംസാരം ഒടുവിൽ വഴക്കായി. ഇതാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. കത്തിയുമായാണ് ഗുരു എത്തിയിരുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
husband murder wife infornt of students
topbanner

More News from this section

Subscribe by Email