കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ച ഭാര്യയെ മറവ് ചെയ്യാതെ ഭര്‍ത്താവ് മൃതദേഹത്തോടൊപ്പം കഴിഞ്ഞത് മൂന്നു ദിവസം. കൊല്‍ക്കത്തയിലെ നാദിയ ജില്ലയിലാണ് സംഭവം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മൂന്നു ദിവസമായിട്ടും ഭാരതിയെ വീടിന് പുറത്തു കാണാതായതോടെയാണ് അയല്ക്കാര്ക്ക് സംശയമായത്. ഭര്‍ത്താവ് ബച്ചുവിനോട് ഭാര്യയെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി നല്‍കിയില്ല. ഇതോടെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.
പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് അഴുകി തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബച്ചുവിന്റെ മാനസികാരോഗ്യം ശരിയായ നിലയിലാണോ എന്ന് പോലീസ് പരിശോധിക്കും.