ഭാര്യയുടെ തല അറുത്തെടുത്ത് റോഡിലൂടെ നടന്നു നീങ്ങിയ ആള് പോലീസില്‍ കീഴടങ്ങി. ആന്ധ്രപ്രദേശിലെ സത്യനാരായണപുരം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. മണിക്രാന്തി (23) എന്ന യുവതിയെയാണ് ഭര്‍ത്താവ് ദാരുണമായി കൊലപ്പെടുത്തിയത്. പ്രദീപ് കുമാര്‍ എന്നാണ് മണിക്രാന്തിയുടെ ഭര്‍ത്താവിന്റെ പേര്. ഇരുവരും അഞ്ച് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വീടിന് സമീപത്ത് വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രദീപ് കുമാര്‍ അവരുടെ തലയറുത്ത് മാറ്റി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഒരു കൈയ്യില്‍ ഭാര്യയുടെ തലയും മറു കൈയ്യില്‍ കത്തിയുമായി പ്രദീപ് കുമാര്‍ നടന്നു നീങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഭാര്യയുടെ തല പ്രദീപ് കുമാര്‍ പിന്നീട് കനാലിലേക്ക് വലിച്ചെറിഞ്ഞു. മണിക്രാന്തിയുടെ മൃതദേഹം പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. തല കണ്ടെത്താനുള്ള തെരച്ചില്‍ പോലീസ് നടത്തി വരികയാണ്.
മണിക്രാന്തിയുടെ തല കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം പ്രദീപ് കുമാര്‍ സ്വയം പോലീസില്‍ കീഴടങ്ങുകയായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ശേഷം ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. പ്രദീപ് കുമാറിനെതിരെ മണിക്രാന്തി നേരത്തെ ഗാര്‍ഹികപീഡനത്തിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. മണിക്രാന്തിയുടെ പരാതിയില്‍ അറസ്റ്റിലായ ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.