Saturday March 6th, 2021 - 4:47:am

ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Raji Mejo
ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

മുംബൈ:ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. നവി മുംബയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം ഇവരുടെ ഒന്നും രണ്ടും പ്രായമുള്ള പെണ്‍കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടതിന് ശേഷമാണ് 31കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. 24 മണിക്കൂറോളം ഭക്ഷണവും വെള്ളവുമില്ലാതെ മുറിയില്‍ കഴിഞ്ഞ കുട്ടികളെ യുവാവ് ജോലി ചെയ്യുന്ന കമ്ബനിയിലെ അധികൃതര്‍ എത്തിയതിന് ശേഷമാണ് രക്ഷപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വീടിന് സമീപത്ത് നിന്ന് ഒന്നര കിലോ മീറ്റര്‍ അകലെയുള്ള റെയില്‍പാളത്തിലാണ് യുവതിയുടെ ഭര്‍ത്താവായ രാജ്കുമാര്‍ റായി (31) ആത്മഹത്യ ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്കുമാര്‍ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. ഒരു കമ്ബനിയില്‍ സൂപ്പര്‍വൈസറായാണ് രാജ്കുമാര്‍ ജോലി ചെയ്തത്. കമ്പനിയുടെ താമസസ്ഥലത്ത് തന്നെയാണ് ഇവര്‍ താമസിച്ചിരുന്നത്. ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം കുട്ടികളെ മൃതദേഹത്തോടൊപ്പം കെട്ടിയിട്ട് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ നിന്ന് കണ്ടെടുത്തതെന്ന് അസി. ഇന്‍സ്‌പെകടര്‍ അതുല്‍ അതിരെ പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് കമ്പനിയിലെ മറ്റുജോലിക്കാര്‍ പൂട്ടിയിട്ട വീടിനുള്ളില്‍ നിന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. മൃതദേഹവും രണ്ട് കുട്ടികളെയും വീട്ടില്‍ കണ്ടെത്തിയതോടെ തൊഴിലാളികള്‍ പൊലീസിനെ വിവരമറിയിച്ചു. ഭര്‍ത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
പിന്നീട് ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളുടെ ഫോട്ടോ, തൊഴിലാളികളെ കാണിച്ചപ്പോഴാണ് മരിച്ചത് കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവാണെന്ന് വ്യക്തമായത്. കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

Read more topics: husband, wife , suicide
English summary
After killing his wife, her husband jumped in front of a train and committed suicide
topbanner

More News from this section

Subscribe by Email