Saturday May 30th, 2020 - 4:03:pm

കൊറോണയ്ക്ക് എതിരായ രാജ്യത്തിന്റെ യുദ്ധം പ്രധാനമന്ത്രിയുടെ ഓഫീസ് നയിക്കുന്നത് ഇങ്ങനെ

suji
കൊറോണയ്ക്ക് എതിരായ രാജ്യത്തിന്റെ യുദ്ധം പ്രധാനമന്ത്രിയുടെ ഓഫീസ് നയിക്കുന്നത് ഇങ്ങനെ

ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ ഐസൊലേഷനിലായ ഒരു ഗ്രാമവാസിക്ക് മാര്‍ച്ച് 26ന് കൊവിഡ്19 സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ് ജില്ലാ ഭരണകൂടം അടിയന്തരമായി ഗ്രാമത്തിലെത്തി, ഡിഎം ശകുന്തള ഗൗതം ഗ്രാമത്തിലെ താമസക്കാരോട് സ്വയം ക്വാറന്റൈന്‍ ചെയ്യാന്‍ നിര്‍ദ്ദേശവും നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആരോഗ്യ വകുപ്പ് സംഘം അടിയന്തരമായി ഗ്രാമത്തിലെ വീടുകളും, തെരുവുകളും അണുവിമുക്തമാക്കാന്‍ രംഗത്തിറങ്ങി. ഇത്രയും വേഗത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും അടിയന്തര പ്രതികരണം എത്തുന്നത് എങ്ങിനെയെന്നല്ലേ, ഈ നിയന്ത്രണവും, നടപടികളും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കുന്നതാണ് ഈ അതിവേഗ ഇടപെടലിന് കാരണമാകുന്നത്.

സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തിലേക്ക് എത്തുന്ന വഴികള്‍ക്ക് പകരം പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതാണ് ഇന്ത്യയുടെ കൊറോണാവൈറസിന് എതിരായ പോരാട്ടങ്ങളെ പ്രസക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ വിവരങ്ങള്‍ ഇമെയില്‍ വഴി അപ്‌ഡേറ്റ് ചെയ്യാന്‍ മന്ത്രിമാരുടെ സംഘവും സജീവമാണ്.

പകര്‍ച്ചവ്യാധി ആരംഭിക്കുന്നതും പ്രതിരോധിക്കുന്നതുമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെയുള്ള കേന്ദ്ര നേതൃത്വത്തിന് നേരിട്ട് വിവരം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ കൈമാറുന്നതിനെ കാലതാമസവും, വീഴ്ചകളും ഒഴിവാക്കുകയാണ് ഇതിന്റെ ഉദ്ദേശം. കൊറോണാ പ്രതിരോധത്തില്‍ പ്രധാനമന്ത്രി മോദി നേതൃത്വം വഹിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്ര, പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ പികെ സിന്‍ഹ എന്നിവര്‍ അടുത്തുണ്ട്.

ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഈ ടീമിലെ മറ്റൊരു സുപ്രധാന അംഗം. ഇദ്ദേഹമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തിലും, സംസ്ഥാന സര്‍ക്കാരുകളും, മറ്റ് ഏജന്‍സികളെയും ഏകോപിപ്പിക്കുന്നത്. ആരോഗ്യ, വിദേശകാര്യം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാരാണ് പ്രധാന ഓഫീസര്‍മാര്‍. ചൈനയില്‍ പകര്‍ച്ചവ്യാധി ആരംഭിച്ച സമയത്ത് തന്നെ പ്രധാനമന്ത്രി കൊവിഡ്19 സ്ഥിതി നേരിടാന്‍ മന്ത്രിമാരുടെ സംഘത്തിന് രൂപം നല്‍കിയിരുന്നു.

എന്തായാലും ഇന്ത്യയുടെ അതിവേഗ നടപടികള്‍ ഇതുവരെ ഫലപ്രദമായി കൊറോണ പ്രതിരോധത്തില്‍ മുന്നേറുന്നുണ്ട്.

 

Read more topics: india,coronavirus, pm modi
English summary
how pmo is leading indias war on coronavirus
topbanner

More News from this section

Subscribe by Email