Sunday March 29th, 2020 - 11:54:pm
topbanner

നോട്ടീസയച്ച 127 പേരില്‍ എത്ര പേര്‍ ദളിതരും മുസ്ലീമുകളുമാണെന്ന് തെലങ്കാന പൊലീസ് പറയണം ; പൗരത്വം തെളിയിക്കാന്‍ നോട്ടീസ് അയച്ച ആധാര്‍ അതോറിറ്റിയുടെ നടപടിയെ വിമര്‍ശിച്ച് ഒവൈസി

suji
നോട്ടീസയച്ച 127 പേരില്‍ എത്ര പേര്‍ ദളിതരും മുസ്ലീമുകളുമാണെന്ന് തെലങ്കാന പൊലീസ് പറയണം ; പൗരത്വം തെളിയിക്കാന്‍ നോട്ടീസ് അയച്ച ആധാര്‍ അതോറിറ്റിയുടെ നടപടിയെ വിമര്‍ശിച്ച് ഒവൈസി

പേര് ചേര്‍ക്കാന്‍ ഉപയോഗിച്ച രേഖകളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനും പൗരത്വം തെളിയിക്കുന്നതിനുമായി 127 പേര്‍ക്ക് നോട്ടീസയച്ച നടപടിക്കെതിരെ ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസി രംഗത്ത്. തെലങ്കാന പൊലീസിനെതിരെയും യു.ഐ.ഡി.എ.ഐക്കെതിരെയുമാണ് അസദുദ്ദീന്‍ ഒവൈസിയുടെ വിമര്‍ശനം. നിങ്ങള്‍ നോട്ടീസയച്ച 127പേരില്‍ എത്രപേര്‍ ദളിതരും മുസ്ലീമുകളുമാണെന്ന് അസദുദ്ദീന്‍ ഒവൈസി ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ആധാര്‍ അതോറിറ്റി അവരുടെ അധികാരം ദുരുപയോഗം ചെയ്യുകയാണ്, കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്. നോട്ടീസയച്ച 127 പേരില്‍ എത്ര പേര്‍ ദളിതരും മുസ്ലീമുകളുമാണെന്ന് തെലങ്കാന പൊലീസ് പറയണം. പരിശോധനസമയത്ത് പൊലീസ് അധാര്‍ കാര്‍ഡ് ചോദിക്കുന്നത് നിറുത്തലാക്കണം. നിങ്ങള്‍ക്ക് അതിനുള്ള നിയമപരമായ അവകാശമില്ല. ഒവൈസി ട്വീറ്റില്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍, ഹൈദരാബാദിലെ 127 പേര്‍ അനധികൃത കുടിയേറ്റക്കാരാണെന്നും അവര്‍ക്ക് ആധാര്‍ നമ്പര്‍ നേടാന്‍ ഒരു യോഗ്യതയുമില്ലെന്ന് കണ്ടെത്തിയതായി യു.ഐ.ഡി.എ.ഐ അറിയിച്ചിരുന്നു. ഇവര്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് ആധാര്‍ കൈവശപ്പെടുത്തിയതെന്ന തെലങ്കാന പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യു.ഐ.ഡി.എ.ഐ ഇവര്‍ക്ക് നോട്ടീസ് അയച്ചത്. ഇവര്‍ ഹാജരായതിന് ശേഷം കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. നിങ്ങള്‍ ഇന്ത്യന്‍ പൗരനല്ലെങ്കില്‍ എവിടെ നിന്നാണ് നിങ്ങള്‍ അനധികൃതമായി ഇന്ത്യയിലെത്തിയതെന്ന് പറയാനും അതോടെ താമസത്തിന് സാധ്യതയുണ്ടാകുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ റെഗുലേഷന്‍സ് ആക്ട് 2016ലെ റൂള്‍ 30 പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

 

 

Read more topics: muslim ,dalit,owaisi , aadhaar notice
English summary
how many muslim dalit asaduddin owaisi slams aadhaar notices to 127
topbanner

More News from this section

Subscribe by Email