Wednesday November 20th, 2019 - 7:44:pm
topbanner

ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ? അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷ വിവാദത്തില്‍

suji
ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ? അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷ വിവാദത്തില്‍

ഗുജറാത്തിലെ ഒമ്പതാം ക്ലാസ് സ്‌കൂള്‍ പരീക്ഷയ്ക്ക് ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ എന്ന് ചോദ്യം. സുഫാലം ശാല വികാസ് സങ്കുല്‍ എന്ന പേരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ ഇന്റേണല്‍ പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം വന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുല്‍. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

ഗുജറാത്തിയില്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ 'ഗാന്ധിജിയേ ആപ്ഗാത് കര്‍വാ മാറ്റ് ഷു കരിയു' (എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?) എന്നായിരുന്നു ചോദ്യം. സ്വന്തം ജന്മനാട്ടില്‍ തന്നെയാണ് മഹാത്മാ ഗാന്ധിയ്ക്ക് ഇത്തരമൊരു അവഹേളനം എന്നതും ശ്രദ്ധേയമാണ്.
സമ്പൂര്‍ണ്ണ മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമായ ഗുജറാത്തില്‍ മറ്റൊരു പരീക്ഷാ ചോദ്യവും വിവാദമായി,
നിങ്ങളുടെ പ്രദേശത്ത് മദ്യ വില്‍പ്പന വര്‍ധിച്ചതിനെക്കുറിച്ചും അനധികൃത മദ്യവില്‍പനക്കാര്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും ജില്ലാ പൊലീസ് മേധാവിക്ക് ഒരു പരാതി കത്ത് എഴുതുക'.

'സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്വാശ്രയ സ്‌കൂളുകളില്‍ ശനിയാഴ്ച നടന്ന ആഭ്യന്തര മൂല്യനിര്‍ണ്ണയ പരീക്ഷയില്‍ ഈ രണ്ട് ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. ഇതു വളരെയധികം ആക്ഷേപകരമാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെടുക്കും' ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വാധര്‍ പറഞ്ഞു.

 

Read more topics: gandhiji ,suicide,controversy
English summary
how gandhiji suicide gujarat school question controversy
topbanner

More News from this section

Subscribe by Email