Wednesday November 20th, 2019 - 9:04:pm
topbanner

മധ്യപ്രദേശ് ഹണി ട്രാപ്പ് ; മുന്‍ മുഖ്യമന്ത്രിയുടേയും വലതുപക്ഷ നേതാവിന്റെയും ലൈംഗീക വീഡിയോ പ്രചരിക്കുന്നു

suji
മധ്യപ്രദേശ് ഹണി ട്രാപ്പ് ; മുന്‍ മുഖ്യമന്ത്രിയുടേയും വലതുപക്ഷ നേതാവിന്റെയും ലൈംഗീക വീഡിയോ പ്രചരിക്കുന്നു

മദ്ധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ ഹണി ട്രാപ്പ് വിവാദം കത്തുന്നു. ഹണി ട്രാപ്പ് സംഘം ചിത്രീകരിച്ചുവെന്ന് കരുതപ്പെടുന്ന മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെയും മറ്റൊരു വലതുപക്ഷ നേതാവിന്റെയും വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇക്കൂട്ടത്തിലുള്ള ഒരു വീഡിയോയില്‍ ഒരു പെണ്‍കുട്ടിയും മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായുള്ള ലൈംഗിക ദൃശ്യങ്ങളാണ് ഉള്ളത്. മറ്റൊരു വീഡിയോ ഒരു പ്രമുഖ വലതുപക്ഷ നേതാവും പെണ്‍കുട്ടിയും ഒന്നിച്ചുള്ളതാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതേ രീതിയിലുളള ആയിരക്കണക്കിന് വീഡിയോകളും സന്ദേശങ്ങളും കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ, സിനിമാ, സര്‍ക്കാര്‍ മേഖലകളിലെ പ്രമുഖര്‍ ഈ വീഡിയോകളില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെയും ഒരു പുരുഷനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആരതി ദയാല്‍, മോണിക്ക യാദവ്, ശ്വേത വിജയ് ജെയിന്‍, ശ്വേത സ്വപ്നിയാല്‍ ജെയിന്‍, ബര്‍ഖ സോണി, ഓം പ്രകാശ് കോരി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് വീഡിയോകളും മറ്റ് വിവരങ്ങളും അടങ്ങിയ ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് എന്നിവയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പത്ത് വര്‍ഷത്തോളമായി ഈ ഹണി ട്രാപ്പ് സംഘം മദ്ധ്യപ്രദേശില്‍ പ്രവര്‍ത്തിച്ച് വരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈ സംഘം കോടികള്‍ തട്ടിയെടുത്തതായിട്ടാണ് റിപ്പോര്‍ട്ട്.

 

Read more topics: honey trap, madhya pradesh,video
English summary
honey trap madhya pradesh video spread
topbanner

More News from this section

Subscribe by Email