Wednesday September 23rd, 2020 - 6:20:pm

സൈനീകരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ പാക് ശ്രമം ; സൈനീകര്‍ക്ക് മുന്നറിയിപ്പുമായി മേധാവികള്‍

suji
സൈനീകരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ പാക് ശ്രമം ; സൈനീകര്‍ക്ക് മുന്നറിയിപ്പുമായി മേധാവികള്‍

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നീക്കങ്ങളും സൈനീക രഹസ്യങ്ങളും ചോര്‍ത്താന്‍ പാകിസ്ഥാന്‍ ശ്രമം സജീവമാണ്. ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ച് മുതിര്‍ന്ന സൈനീകരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള നീക്കമാണിത്. ഇന്ത്യന്‍ വനിതകളുടെ പേരും വിലാസവും ഉപയോഗിച്ച് വ്യജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചും പാകിസ്ഥാന്‍ ചാരസംഘടന സൈനീകരെ സമീപിക്കുന്നുണ്ടെന്ന് എന്‍ഐഎ മുന്നറിയിപ്പ് നല്‍കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനോടകം നിരവധി വ്യാജ പ്രൊഫൈലുകളാണ് കണ്ടെത്തിയിരിക്കുന്നത്. പാക് ഇന്റലിജന്‍സ് ഏജന്‍സികളുടെ കെണികള്‍ സൂക്ഷിക്കണമെന്ന് പ്രതിരോധ മേഖലയിലെ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പ്രൈാഫൈലുകളില്‍ നിന്നും സൈനീകരെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് നിരവധി റിക്വസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പാക് സുന്ദരികളുടെ കെണിയില്‍ മുമ്പ് ചിലര്‍ വീണിട്ടുള്ളതിനാലാണ് മുന്നറിയിപ്പ്.

 

Read more topics: honey trap, alert
English summary
honey trap alert to army man
topbanner

More News from this section

Subscribe by Email