Friday July 10th, 2020 - 6:09:am

നിറങ്ങളുടെ ഹോളിക്ക് മുമ്പ് രക്തത്തിന്റെ ഹോളി ; മമത ബാനര്‍ജിയുടെ ' നരകം ' കവിത ചര്‍ച്ചയാകുന്നു

suji
നിറങ്ങളുടെ ഹോളിക്ക് മുമ്പ് രക്തത്തിന്റെ ഹോളി ; മമത ബാനര്‍ജിയുടെ ' നരകം ' കവിത ചര്‍ച്ചയാകുന്നു

ബി.ജെ.പിയുടെ കടുത്ത വിമര്‍ശകരിലൊരാളായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 'സമാധാനപരമായ രാജ്യം അക്രമാസക്തമാകുന്നത്' സംബന്ധിച്ചുള്ള ആശങ്ക പ്രകടിപ്പിച്ച് താന്‍ എഴുതിയ 'നരകം' എന്ന കവിത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. കലാപത്തില്‍ തകര്‍ന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ രക്ത ചൊരിച്ചിലിനെ സൂചിപ്പിച്ച് 'നിറങ്ങളുടെ ഹോളിക്ക് മുമ്പ് രക്തത്തിന്റെ ഹോളി' എന്ന് കവിതയില്‍ പരാമര്‍ശിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'വളരെയധികം രക്തച്ചൊരിച്ചില്‍, വളരെയധികം മരണം, തീ പോലെ കത്തുന്ന കോപം, നിറങ്ങളുടെ ഹോളിക്ക് മുമ്പായി രക്തത്തിന്റെ ഹോളി! ക്ലേശമനുഭവിച്ച് മാനവികത!' അവര്‍ എഴുതി.

'വിലാസത്തിനായുള്ള തിരച്ചില്‍ വിഫലമാകുന്നു, തോക്കിന്‍ മുനയില്‍ രാജ്യത്ത് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു, സമാധാനപരമായ രാജ്യം അക്രമാസക്തമായിഇത് ജനാധിപത്യത്തിന്റെ അവസാനമാണോ?' അവര്‍ പറഞ്ഞു.

സമാധാനം നിലനിര്‍ത്താന്‍ മമത ബാനര്‍ജി ചൊവ്വാഴ്ച ഡല്‍ഹിയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചെങ്കിലും രാഷ്ട്രീയ വിമര്‍ശനം നടത്തുന്നതില്‍ നിന്ന് അവര്‍ വിട്ടുനിന്നു.

English summary
holi of blood mamata banerjees poem amid delhi violence
topbanner

More News from this section

Subscribe by Email