Thursday November 21st, 2019 - 10:44:am
topbanner

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പേമാരിയും മണ്ണിടിച്ചിലും; 18 പേര്‍ മരണപ്പെട്ടു; എട്ടുപേരെ കാണ്മാനില്ല

JB
ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പേമാരിയും മണ്ണിടിച്ചിലും; 18 പേര്‍ മരണപ്പെട്ടു; എട്ടുപേരെ കാണ്മാനില്ല

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പേമാരിയും മണ്ണിടിച്ചിലും. മഴക്കെടുതികളില്‍ ഷിംലയില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡില്‍ എട്ടോളം ആളുകളെ കാണ്മാനില്ല. എട്ടുപേര്‍ ഷിംലയിലും കുളു, സിര്‍മോര്‍, സോളന്‍, ചംബ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും ഉനയിലും സ്പിതിയിലും ഓരോരുത്തരും വീതവുമാണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഷിംലയിലെ ആര്‍ടിഒ ഓഫീസിനു സമീപമുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാളുകള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിംല ജില്ലയിലെ നാര്‍കണ്ഡ് മേഖലയിലാണ് മരം ഒടിഞ്ഞുവീണ് രണ്ട് നേപ്പാള്‍ സ്വദേശികള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ചംബ ജില്ലയില്‍ രണ്ട് പേരാണ് വീട് തകര്‍ന്ന് കൊല്ലപ്പെട്ടത്. മെഹ്ല സബ് ഡിവിഷനിലെ ലോണയില്‍ മൂന്നരയോടു കൂടി ഉണ്ടായ അപകടത്തില്‍ 70 വയസുള്ള വൃദ്ധനും ഏഴു വയസുകാരി കുട്ടിയും കൊല്ലപ്പെട്ടതായി ചംബ എസ് പി മോണിക്ക ബുതുംഗുരു പറഞ്ഞു.

 

English summary
heavy rain in himachal predesh 18 died
topbanner

More News from this section

Subscribe by Email