Thursday November 21st, 2019 - 11:12:am
topbanner

എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിനെ കാണാതായി; കാറില്‍ ചോരപ്പാടുകള്‍

suji
എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിനെ കാണാതായി; കാറില്‍ ചോരപ്പാടുകള്‍

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കിലെ വൈസ് പ്രസിഡന്റായ ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ ഓഫീസില്‍ നിന്നും കാണാതായി. സെപ്റ്റംബര്‍ 5നാണ് 39കാരനായ സിദ്ധാര്‍ത്ഥ് സാംഗ്വിയെ കാണാതാകുന്നത്. നഗരത്തിലെ കമലാ ഹില്‍സ് മേഖലയിലാണ് ഇദ്ദേഹത്തിന്റെ ഓഫീസ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു ദിവസത്തിന് ശേഷം സാംഗ്വിയുടെ കാര്‍ പോലീസ് കണ്ടെടുത്തു. കോപ്പര്‍ ഖെയ്‌റാന്‍ പ്രദേശത്ത് നിന്നുമാണ് കാര്‍ ലഭിച്ചത്. കാറിന്റെ പിന്‍സീറ്റില്‍ രക്തക്കറ കാണപ്പെട്ടു. ഇത് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി 7.30ഓടെയാണ് സാംഗ്വി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതിന് ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ മുംബൈ എന്‍എം ജോഷി മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രാത്രി 10 മണിയായിട്ടും ഇദ്ദേഹം വീട്ടിലെത്താതെ വന്നതോടെയാണ് പരാതിയുമായി ഇവര്‍ പോലീസിന് മുന്നിലെത്തിയത്.

സിദ്ധാര്‍ത്ഥ് സാംഗ്വിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാനുള്ള സാധ്യതയാണ് പോലീസ് സംശയിക്കുന്നത്.

 

English summary
hdfc vice president missing from mumbai office car with blood stains found
topbanner

More News from this section

Subscribe by Email