Friday April 10th, 2020 - 11:46:pm
topbanner

ഐ.എന്‍.എക്‌സ് മീഡിയാ കേസ് ; പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

suji
ഐ.എന്‍.എക്‌സ് മീഡിയാ കേസ് ; പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ദല്‍ഹി ഹൈക്കോടതിയാണ് ഇന്ന് ജാമ്യം നിഷേധിച്ചത്. 40 ദിവസം മുന്‍പാണ് സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ദിവസമായി അദ്ദേഹം തിഹാര്‍ ജയിലിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുന്‍കൂര്‍ ജാമ്യത്തിനെതിരെ സി.ബി.ഐക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണു ഹാജരായത്. ജാമ്യത്തിലിറങ്ങിയാല്‍ ചിദംബരം രാജ്യം വിടുമെന്നും അദ്ദേഹത്തിനെതിരെയുള്ളത് ഗുരുതരമായ കുറ്റമാണെന്നും മേത്ത വാദിച്ചു.ചിദംബരത്തിന് എത്രനാള്‍ വേണമെങ്കിലും മറ്റൊരു രാജ്യത്ത് കഴിയാനുള്ള പണം കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ വാദങ്ങളൊന്നും ജസ്റ്റിസ് സുരേഷ് കുമാര്‍ അംഗീകരിച്ചില്ല. ചിദംബരം ഇതുവരെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ജാമ്യം നിഷേധിക്കുകയായിരുന്നു.

ഓഗസ്റ്റ് 21നു രാത്രിയാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ അഞ്ചുമുതല്‍ അദ്ദേഹം തിഹാര്‍ ജയിലിലാണ്.

 

 

Read more topics: hc,bail, chitambaram
English summary
hc refused to grand bail to chitambaram
topbanner

More News from this section

Subscribe by Email