Wednesday September 23rd, 2020 - 6:49:pm

ഗുര്‍മീതിന്റെ വിധിയില്‍ കലാപം ഉണ്ടാക്കാന്‍ ദേര സച്ച സൗദ നല്‍കിയത് അഞ്ചുകോടി

rajani v
ഗുര്‍മീതിന്റെ വിധിയില്‍ കലാപം ഉണ്ടാക്കാന്‍ ദേര സച്ച സൗദ നല്‍കിയത് അഞ്ചുകോടി

പഞ്ച്കുല:ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹീം സിംഗിന്റെ വിധി എതിരായാല്‍ അക്രമം അഴിച്ചുവിടാന്‍ സംഘടന അഞ്ചു കോടി രൂപ നല്‍കിയിരുന്നതായി കണ്ടെത്തല്‍. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേരാ സച്ച സൗദ അംഗങ്ങളായ അദിത്യ ഇന്‍സാന്‍, ഹണീപ്രീത് ഇന്‍സാന്‍, സുരേന്ദര്‍ ദിമാന്‍ ഇന്‍സാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ബുധനാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദേരാ മാനേജ്‌മെന്റില്‍ നിന്ന് പണം സ്വീകരിച്ച് അണികള്‍ക്ക് നല്‍കിയത് ദേരയുടെ പഞ്ച്കുല ബ്രാഞ്ച് മേധാവിയായ ചംകൗര്‍ സിംഗ് ആണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ച്കുലയിലേതു പോലെ പഞ്ചാബിന്റെ പല ഭാഗത്തും ദേര സച്ച സൗദ പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഗുര്‍മീതിന്റെ വിധിക്കു പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുമെന്നും ദേരാ അനുയായികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചതായും അന്വേഷണ സംഘം പറയുന്നു.ഓഗസ്റ്റ് 28ന് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ രാജ്യമദ്രാഹകുറ്റം ചുമത്തി കേസെടുത്തിരുന്നു.

ഇതിനു പിന്നാലെ ഇയാള്‍ കുടുംബ സമേതം നാടുവിട്ടിരിക്കുകയാണ്.ചംകൗറിനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അതിനായി ഇയാള്‍ ഒളിവില്‍ കഴിയാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ടെന്നും ഹരിയാന ഡിജിപി ബി.എസ് സന്ധു പറഞ്ഞു. സംഘര്‍ഷത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നും ഡി.ജി.പി പറഞ്ഞു.

 

English summary
gurmeet case judgement kalapam spent five core
topbanner

More News from this section

Subscribe by Email