ഗുജറാത്തിലെ വഡോദരയില്‍ കനത്ത മഴ ജനങ്ങളില്‍ ഭീതിപടര്‍ത്തുകയാണ്. വെള്ളപ്പൊക്കത്തിന് സമാനമായ അന്തരീക്ഷമാണ് അവിടെയുള്ളത്. കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ച ദുരിതകാഴ്ചയാണ് വഡോദരയിലും. കഴുത്തോളം മുങ്ങിയ വെള്ളത്തില്‍ ഒരു പിഞ്ചു കുഞ്ഞിനെ വലിയൊരു പ്ലാസ്റ്റിക് പാത്രത്തില്‍ സുരക്ഷിതമായി കിടത്തി തലയില്‍ ചുമന്ന് കൊണ്ട് പോകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഗോവിന്ദ് ചൗഡ എന്ന പോലീസ് ഇന്‍സ്പെക്ടറാണ് ഒന്നര കിലോമീറ്റര്‍ നടന്ന് ഒന്നരവയസുകാരിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. ഈ ഉദ്യോഗസ്ഥന്റെ ചിത്രം ഗുജറാത്ത് എഡിജിപി ഡോ. ഷംഷേര്‍ സിങ്ങാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്.