സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിനൊന്നു വയസ്സുകാരി ക്രൂരമായി പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. കുട്ടിയുടെ രഹസ്യ ഭാഗത്ത് ഉള്‍പ്പെടെ 86 മുറിവുകള്‍ ശരീരത്തില്‍ ഉണ്ടെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധന്റെ റിപ്പോര്‍ട്ട്. ചതുപ്പ് നിലത്തില്‍ ഏപ്രില്‍ ആറിനാണ് കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കുട്ടിയെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടിട്ടതാക്കാം എന്നും പോലീസ് കരുതുന്നു. അതേസമയം പെണ്‍കുട്ടിയുടെ ബന്ധുകളെ ഇതുവരെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ അന്വേഷണം പ്രതിസന്ധിയിലാണ്.
സംഭവത്തില്‍ അസാധാരണ മരണത്തിനും പോസ്കോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താനായി ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.