Friday August 7th, 2020 - 1:34:am

കള്ളപ്പണക്കേസില്‍ പിടിയിലായ മഹേഷ് ഷാ മൗനത്തില്‍; ബിജെപിക്കു വേണ്ടിയെന്ന് ആരോപണം

NewsDesk
കള്ളപ്പണക്കേസില്‍ പിടിയിലായ മഹേഷ് ഷാ മൗനത്തില്‍; ബിജെപിക്കു വേണ്ടിയെന്ന് ആരോപണം

അഹമ്മദാബാദ്: കോടികളുടെ ബിനാമി കള്ളപ്പണം ഇടപാട് നടത്തിയതിന്റെ പേരില്‍ പിടിയിലായ ഗുജറാത്തിലെ വിവാദ ബിസിനസുകാരന്‍ മഹേഷ് ഷായുടെ മൗനത്തില്‍ ദുരൂഹത.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിജെപി നേതാക്കള്‍ക്കുവേണ്ടിയാണ് മഹേഷ് ഷാ കള്ളപ്പണം വെളുപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 13860 കോടിയുടെ കള്ളപ്പണമാണ് മഹേഷ് ഷാ വെളിപ്പെടുത്തിയത്.

ഷായ്ക്ക് ആദായനികുതി വകുപ്പ് വിഐപി പരിഗണന നല്‍കുകയാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നത്.

ഭാര്യയുടെ ചികിത്സാര്‍ഥം രണ്ടുദിവസത്തെ സാവകാശം ചോദിച്ചതിനെത്തുടര്‍ന്നു ചോദ്യംചെയ്യല്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ഷാ വെളിപ്പെടുത്തിയ പേരുകള്‍ അതേപടി വിശ്വസിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. സര്‍ക്കാരും മഹേഷ് ഷായും ഒത്തുകളിക്കുകയാണെന്ന ആരോപണമാണു കോണ്‍ഗ്രസ് ഉന്നയിച്ചത്.

 

English summary
Money Belongs To Politicians: Gujarat Businessman Mahesh shah
topbanner

More News from this section

Subscribe by Email