Friday November 22nd, 2019 - 1:13:am
topbanner

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട്: ഗുജറാത്തിലെ ഏഴു ബൂത്തുകളില്‍ റീപോളിംഗ്

Jikku Joseph
വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട്: ഗുജറാത്തിലെ ഏഴു ബൂത്തുകളില്‍ റീപോളിംഗ്

അഹമ്മദാബാദ്: വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുകളെ തുടര്‍ന്ന് ഗുജറാത്തിലെ ഏഴു ബൂത്തുകളില്‍ റീപോളിംഗ് തുടരുന്നു. വിസ്നഗര്‍, ബെച്ചറാജി, മൊദാസ, വെജല്‍പൂര്‍, വത്വ,സജമാല്‍പൂര്‍ഖാദിയ, സാല്‍വി, സന്‍ഖേദ തുടങ്ങിയ സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. മോക്ക് പോളിംഗ് സമയത്ത് രേഖപ്പെടുത്തിയ വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ നീക്കം ചെയ്യാതിരുന്നതാണ് ഇതിന് കാരണം.

അതേസമയം നാളെയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നത്. ഹിമാചല്‍പ്രദേശിലും നാളെയാണ് വോട്ടെണ്ണല്‍. രണ്ടിടത്തും ബി.ജെ.പി അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോളുകള്‍ ഒന്നടങ്കം പ്രവചിക്കുന്നത്. ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളെച്ചൊല്ലി വിവാദം വീണ്ടും മുറുകുകയാണ്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു ഹാര്‍ദിക് പട്ടേലും അല്‍പേശ് ഠാക്കൂറും രംഗത്തെത്തിയത്.

യന്ത്രങ്ങളുടെ സത്യസന്ധത തെളിയിക്കാന്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വോട്ട് രസീതുകള്‍ കൂടി എണ്ണണമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. ദലിത് നേതാവ് ജിഗ്‌നേശ് മെവാനി മത്സരിക്കുന്ന വഡ്ഗാമിലെ ചില ബൂത്തുകളിലടക്കമാണു റീപോളിങ് നടക്കുന്നത്.

പരീക്ഷണ പോളിങ്ങില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ യന്ത്രങ്ങളില്‍ നിന്നു മാറ്റുന്നതില്‍ പോളിങ് ഓഫിസര്‍മാര്‍ വീഴ്ചവരുത്തിയ ഏഴു മണ്ഡലങ്ങളിലെ 10 ബൂത്തുകളില്‍ യന്ത്രങ്ങളിലെ വോട്ടിനൊപ്പം വോട്ട് രസീതുകളും എണ്ണണമെന്നും കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടിനൊപ്പം വോട്ട് രസീതുകൂടി എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചതിനു പിന്നാലെയാണു വോട്ടിങ് യന്ത്രങ്ങളില്‍ വന്‍ കൃത്രിമം നടത്താന്‍ ബി.ജെ.പി ശ്രമിച്ചേക്കുമെന്ന ആരോപണവുമായി ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
gujarat assembly election 2017: re-polling at six booths today
topbanner

More News from this section

Subscribe by Email