ലോക്ക്ഡൗണ്‍ കാലത്ത് പലതരം വിവാഹങ്ങള്‍ക്കാണ് രാജ്യം സാക്ഷിയായത്. അതിലേറെയും രസകരമായിരുന്നു. അത്തരത്തിലൊരു വിവാഹ വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്നും എത്തുന്നത്.ലോക്ക്ഡൗണ്‍ മൂന്നാമതും നീട്ടിയെങ്കിലും സ്വന്തം വിവാഹം ഇനിയും നീട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പിച്ചാണ് ഉത്തര്‍പ്രദേശിലെ യുവാവ് വധുവിന്റെ നാടായ മധ്യപ്രദേശിലേക്ക് ബൈക്കുമെടുത്ത് പുറപ്പെട്ടത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഉത്തര്‍പ്രദേശിലെ അശോക് നഗറിലാണ് വരന്റെ സ്ഥലം. ഇവിടെ നിന്നാണ് മധ്യപ്രദേശിലെ ഡെറോണ ഗ്രാമത്തിലേക്ക് ബൈക്കില്‍ യാത്ര തിരിച്ചത്. തനിച്ചായിരുന്നില്ല യാത്ര, പിതാവിനേയും രണ്ട് സഹോദരങ്ങളേയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. യാത്ര വിജയകരമായി പൂര്‍ത്തിയാക്കി വധൂഗൃഹത്തില്‍ വെച്ച് വിവാഹവും നടത്തിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടുത്തൊന്നും അവസാനിക്കില്ലെന്ന് മനസ്സിലായതുകൊണ്ടാണ് റിസ്ക് എടുത്ത് കല്യാണം നടത്താന്‍ തീരുമാനിച്ചതെന്ന് യുവാവ് പറയുന്നു.ലോക്ക്ഡൗണിനെ തുടര്‍ന്ന് വ്യത്യസ്തതരം വിവാഹങ്ങളാണ് രാജ്യത്ത് പല ഭാഗങ്ങളിലും നടക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള വിവാഹം വരെ രാജ്യം കണ്ടു.