Saturday September 19th, 2020 - 9:01:am

മോദി ഹെലികോപ്റ്ററില്‍ നിന്ന് പണം വിതറുമെന്ന് വാര്‍ത്ത; ടിവി ചാനലിന് എതിരെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

suji
മോദി ഹെലികോപ്റ്ററില്‍ നിന്ന് പണം വിതറുമെന്ന് വാര്‍ത്ത; ടിവി ചാനലിന് എതിരെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

ഹെലികോപ്ടറില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പണം വിതറുമെന്ന വ്യാജവാര്‍ത്ത നല്‍കിയ കന്നഡ ചാനലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി. പബ്ലിക്ക് ടി. വി എന്ന ചാനലിനാണ് വാര്‍ത്താവിതരണ മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്. വാര്‍ത്ത തികച്ചും തെറ്റിദ്ധാരണാജനകമാണെന്നും ഗ്രാമങ്ങളില്‍ നോട്ട് മഴ പ്രതീക്ഷിച്ച് ജനങ്ങള്‍ കൂട്ടത്തോടെ തെരുവില്‍ കാത്തിരുന്നതായും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ നാഗേന്ദ്ര സ്വാമി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

10 ദിവസത്തിനുള്ളില്‍ നോട്ടീസിന് ചാനല്‍ മറുപടി നല്‍കണം. ഏപ്രില്‍ 15ഡനാണ് ചാനല്‍ ലോക്ക്ഡൗണ്‍ സമയത്ത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന വാര്‍ത്ത ചാനല്‍ നല്‍കിയത്. കന്നഡ ചാനല്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

നിരവധി ആളുകളാണ് ഇത് വിശ്വസിച്ച് വീടുകള്‍ക്ക് പുറത്തിറങ്ങി പണത്തിനായി കാത്തിരുന്നത്. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ഇത്തരത്തില്‍ നോട്ടുകെട്ടുകള്‍ പട്ടണങ്ങളില്‍ വിതറാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കിയിരുന്നു.

 

Read more topics: govt, drop money, helicopter, fake
English summary
govt is going to drop money from helicopters fake news
topbanner

More News from this section

Subscribe by Email