Sunday August 25th, 2019 - 7:24:pm
topbanner
topbanner

വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ വേണമെന്ന് ഗവര്‍ണര്‍ ; എതിര്‍പ്പുമായി കോണ്‍ഗ്രസ്

suji
വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ വേണമെന്ന് ഗവര്‍ണര്‍ ; എതിര്‍പ്പുമായി കോണ്‍ഗ്രസ്

നിയമസഭയില്‍ ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ വാജുഭായി വാല. എന്നാല്‍, ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്ന് കോണ്‍ഗ്രസ് നിയമസഭയില്‍ പ്രതികരിച്ചു. സഭാനടപടികള്‍ നിരീക്ഷിക്കാന്‍ ഗവര്‍ണര്‍ പ്രത്യേക ദൂതനെ അയച്ചു. ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ നിയമസഭയില്‍ വായിച്ചു. കോണ്‍ഗ്രസ് ഗവര്‍ണറെ അപമാനിക്കുകയാണെന്നും നിര്‍ദേശം ഉടന്‍ നടപ്പിലാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയ ചര്‍ച്ച നീട്ടി വെച്ച് വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച നടത്താനായിരുന്നു കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ഇന്ന് രാത്രിയോടെ പൂര്‍ത്തിയാക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.15 വിമത എംഎല്‍എമാര്‍ ഉള്‍പ്പടെ 20 എംഎല്‍എമാര്‍ ഇന്ന് നിയമസഭയില്‍ എത്തിയില്ല. അതിനിടെ, വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായത്.

 

Read more topics: governor , karnataka ,sabha vote
English summary
governor interfere in karnataka sabha vote
topbanner

More News from this section

Subscribe by Email