Friday November 22nd, 2019 - 1:05:am
topbanner

പ്രേതബാധ ഒഴിപ്പിക്കാന്‍ 19 കാരിയെ ബലാത്സംഗം ചെയ്തു ; മന്ത്രവാദി അറസ്റ്റില്‍

suji
പ്രേതബാധ ഒഴിപ്പിക്കാന്‍ 19 കാരിയെ ബലാത്സംഗം ചെയ്തു ; മന്ത്രവാദി അറസ്റ്റില്‍

പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിയ പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മുസ്ലീം മന്ത്രവാദി 19 കാരിയെ ബലാത്സംഗം ചെയ്തു. ഹൈദരാബാദിലെ ബോറബന്ദ എന്ന സ്ഥലത്താണ് സംഭവം. അസം എന്നു പേരുള്ള മന്ത്രവാദിയാണ് പ്രദേശത്ത് തന്നെയുള്ള 19 കാരിയെ പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയെ നേരത്തെ തന്നെ അറിയുമായിരുന്ന ഇയാള്‍ സ്ഥിരമായി ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് വീട് പശാചുവലയത്തിലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് ഇയാള്‍ പറഞ്ഞു. ഇതിനെ തുരത്തി നല്‍കാമെന്നും വാഗ്ദാനം നല്‍കി. ബാധ ഒഴിപ്പിക്കാന്‍ കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഒരു ദര്‍ഗ സന്ദര്‍ശിക്കണമെന്ന് ഇയാള്‍ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയേയും മാതാപിതാക്കളേയുമടക്കം ദര്‍ഗയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ അവിടെ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കര്‍ണാടക യാത്രയ്ക്ക് ശേഷം തിരിച്ച് ഹൈദരാബാദിലെത്തിയ ശേഷവും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പഞ്ചഗുട്ട അഡീഷണല്‍ കമ്മീഷണര്‍ തിരുപതണ്ണ പറഞ്ഞു.

പിശാചുക്കളെ പുറത്താക്കാനെന്ന പേരില്‍ മന്ത്രങ്ങള്‍ ജപിച്ച് മാതാപിതാക്കളെ വീടിന് പുറത്താക്കി. വീട്ടിനുള്ളില്‍ വച്ച് വീണ്ടും പീഡിപ്പിച്ചു. ബലാത്സംഗ കുറ്റം രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read more topics: godman , rape, child
English summary
godman raped girl
topbanner

More News from this section

Subscribe by Email