പനാജി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കി ഗോവ നിയമസഭ. ഇതോടെ പൗരത്വ നിയമത്തെ അഭിനന്ദിച്ച് പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ മാറിയെന്ന് മുഖ്യമന്ത്ര് പ്രമോദ് സാവന്ത് പറഞ്ഞു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കേന്ദ്രസര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനത്തിനോടുള്ള ഗോവന്‍ ജനങ്ങളുടെ കൃതജ്ഞതയാണ് പ്രമേയത്തിലൂടെ വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിച്ച് തിങ്കളാഴ്ചയാണ് ഗോവ നിയമസഭ പ്രമേയം പാസാക്കിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും പ്രമേയത്തെ എതിര്‍ത്ത് വാക്ഔട്ട് നടത്തി.
40അംഗ സഭയില്‍ ബിജെപിക്ക് 27 എംഎല്‍എമാരാണുള്ളത്. ഇവരെക്കൂടാതെ ബിജെപിയെ പിന്തുണക്കുന്ന രണ്ട് സ്വതന്ത്രരും പ്രമേയാവതരണ സമയത്ത് സഭയിലെത്തിയിരുന്നു. സര്‍ക്കാരിനെ പിന്തുണക്കുന്ന എന്‍സിപി എംഎല്‍എ ചര്‍ച്ചില്‍ അലമെവൊ സഭയിലെത്തിയില്ല.
കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്നും മഹാരാഷ്ട്രാവാദി ഗോമന്തക് പര്‍ട്ടിയുടെ ഒരു എംഎല്‍എയും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് വാക്ഔട്ട് നടത്തിയത്.
പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് കേരളം, പഞ്ചാബ്, രാജസ്ഥാൻ, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പ്രമേയം പ്രമേയം പാസ്സാക്കിയിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്ലിം ഇതര സമുദായങ്ങൾക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം.