പനാജി: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ബീച്ചുകളില്‍ പരസ്യമായ മദ്യപാനവും ഭക്ഷണം പാകംചെയ്യലും സര്‍ക്കാര്‍ നിരോധിക്കുന്നു. മൂന്നുമാസം തടവും 2000 രൂപ പിഴയും ഏര്‍പ്പെടുത്താനുള്ള ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്കി. അസംബ്ലിയിലും ബില്‍ പാസ്സാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ബീച്ചുകളില്‍ കുപ്പികളുമായി എത്തുന്നതും, മദ്യപിക്കുന്നതും ഭക്ഷണം പാകംചെയ്യുന്നതും പൂര്‍ണമായി നിരോധിക്കും. കുറ്റംചെയ്യുന്നവരുടെ ചിത്രങ്ങള്‍ എടുത്ത് ടൂറിസം വകുപ്പിന് കൈമാറും. 12 മണിക്കൂറിനുള്ളില്‍ പിഴയൊടുക്കേണ്ടിയും വരും.