പനാജി: ഗോവയില്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. തിങ്കളാഴ്ച രാത്രിയാണു പ്രമോദ് സാവന്തും രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
40 അംഗ നിയമസഭയില്‍ സര്‍ക്കാരിന് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 19 പേരുടെ പിന്തുണയാണ്. ബിജെപി-12, ജിഎഫ്പി-3, എംജിപി-3, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍.
പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 14ഉം എന്‍സിപിക്ക് ഒരു അംഗവുമുണ്ട്. 40 അംഗ സഭയാണെങ്കിലും 2 പേരുടെ രാജിയും മനോഹര്‍ പരീക്കര്‍ ഉള്‍പ്പെടെ 2 പേരുടെ മരണവും മൂലം നിലവിലെ അംഗബലം 36 ആണ്.