Tuesday September 17th, 2019 - 4:32:am
topbanner
Breaking News
jeevanam

ബര്‍ത്ത്‌ഡേ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; ടാക്‌സി ഡ്രൈവറുടെ നാക്ക് കടിച്ചെടുത്ത് യുവതി രക്ഷപ്പെട്ടു

suji
ബര്‍ത്ത്‌ഡേ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; ടാക്‌സി ഡ്രൈവറുടെ നാക്ക് കടിച്ചെടുത്ത് യുവതി രക്ഷപ്പെട്ടു

തോക്ക് ചൂണ്ടി യുവ മോഡലിനെ പീഡിപ്പിക്കാനുള്ള ടാക്‌സി ഡ്രൈവറുടെയും, സുഹൃത്തിന്റെയും ശ്രമം യുവതിയുടെ മനസ്സാന്നിധ്യത്തിന്റെ ബലത്തില്‍ പൊളിഞ്ഞു. 21 വയസ്സുള്ള മോഡലിനെയാണ് ജയ്പൂരില്‍ വെച്ച് കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സുഹൃത്തിന്റെ ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.

ടാക്‌സിയില്‍ യാത്ര ചെയ്യവെയാണ് ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് യുവതിയെ അക്രമിച്ചത്. എന്നാല്‍ പ്രതിരോധിക്കാനായി യുവതി മറുപ്രയോഗം പുറത്തെടുത്തതോടെ ഡ്രൈവറുടെ പകുതി നാക്കാണ് നഷ്ടമായത്. പ്രതിയുടെ നാക്ക് കടിച്ച് മുറിച്ചെടുത്ത് യുവതി സ്വയം പ്രതിരോധം തീര്‍ത്തത്. കാറില്‍ നിന്നും ചാടിയിറങ്ങിയ പെണ്‍കുട്ടി ജവഹര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

രാത്രി പട്രോളിംഗിന് ഇറങ്ങിയ ജയ്പൂര്‍ ഡിസിപി രാഹുല്‍ ജെയിന്‍ സംഭവത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചതോടെ നാക്ക് മുറിഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലുള്ള 25കാരന്‍ രാഹുല്‍ ശര്‍മ്മയെ തിരിച്ചറിഞ്ഞു. ഇതിന് പുറമെ ഡ്രൈവര്‍ 30കാരന്‍ സുരേഷ് വര്‍മ്മയും പിടിയിലായി.

പിടിവലിക്ക് ഇടെ കാറില്‍ മറന്നുവെച്ച പെണ്‍കുട്ടിയുടെ ഫോണ്‍ സുരേഷ് കൈക്കലാക്കി. പോലീസ് ഈ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഇയാള്‍ ഫോണെടുക്കുകയും പിടിയിലാകുകയുമായിരുന്നു. സച്ചിന്‍ ശര്‍മ്മയെ എസ്എംഎസ് ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

 

Read more topics: girl, bites off,molester
English summary
girl bites off tongue of alleged molester
topbanner

More News from this section

Subscribe by Email