Friday August 23rd, 2019 - 11:24:pm
topbanner
topbanner

ഉത്തരാഖണ്ഡിലെ പന്ത് നഗറില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പതിനെട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി

Raji Mejo
ഉത്തരാഖണ്ഡിലെ പന്ത് നഗറില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പതിനെട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ പന്ത് നഗറില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പതിനെട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ടാക്സി ഡ്രൈവര്‍ 2 എന്ന മൊബൈല്‍ ഗെയിമിന് അടിമയായ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ജൂലായ് ഒന്നിന് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി ഏഴു നഗരങ്ങളില്‍ കറങ്ങി. അവളുടെ സാഹസിക യാത്ര അവസാനിച്ചത് ഡല്‍ഹിയിലായിരുന്നു. കമല മാര്‍ക്കറ്റിന് സമീപം കണ്ട പെണ്‍കുട്ടിയെ പൊലീസ് പട്രോള്‍ സംഘം ശ്രദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയോട് ആരാണെന്നും എന്താണെന്നൊക്കെ അന്വേഷിക്കുകയായിരുന്നു. താന്‍ സഹോദരനെ കാണാന്‍ വന്നതാണെന്നും അദ്ദേഹം ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിയാണെന്നും ആദ്യം പറഞ്ഞെങ്കിലും പിന്നീട് സത്യം പറഞ്ഞു.

പൊലീസ് കുട്ടിയില്‍ നിന്ന് ഫോണ്‍ നമ്ബറുകളെഴുതിയ ഒരു കടലാസ് കണ്ടെടുത്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയെ ദിവസങ്ങളായി കാണാതായതാണെന്നും രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നുമൊക്കെ അറിയുന്നത്. ശേഷം പൊലീസ് കുട്ടിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.
ടാക്സി ഡ്രൈവര്‍ 2 എന്ന ഗെയിമില്‍ ആകൃഷ്ടയായാണ് പെണ്‍കുട്ടി വീടുവിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ദുര്‍ഘടം പിടിച്ച വഴികളിലൂടെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന മൊബൈല്‍ ഗെയിമാണ് ടാക്സി ഡ്രൈവര്‍ 2. പെണ്‍കുട്ടി അമ്മയുടെ ഫോണില്‍ നിന്നാണ് ഗെയിം കളിച്ചിരുന്നത്.

ജൂലായ് ഒന്നിന് പന്ത് നഗറില്‍ നിന്ന് 14000രൂപയുമായാണ് കുട്ടി യാത്ര തിരിച്ചത്. ഋഷികേശ്, ഹരിദ്വാര്‍, ഉദയ്പൂര്‍, ജയ്പൂര്‍, അഹമ്മദാബാദ്, പൂനൈ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതിനാല്‍ ഹോട്ടലുകളില്‍ റൂം ലഭിച്ചില്ല. അതിനാല്‍ പകല്‍ സമയങ്ങളില്‍ സ്ഥലങ്ങള്‍ ആസ്വദിക്കുകയും രാത്രി യാത്ര ചെയ്യുകയുമായിരുന്നു ചെയ്തിരുന്നത്. പതിനെട്ട് ദിവസം വസ്ത്രം മാറുകയോ കുളിക്കുകയോ ചെയ്തിരുന്നില്ല. ബിസ്‌കറ്റ്,വെള്ളം സ്നാക്സ് എന്നിവ കഴിച്ചാണ് വിശപ്പടക്കിയിരുന്നത്.

Read more topics: girl Pant Nagar Uttarakhand
English summary
The girl who was reported missing from Pant Nagar in Uttarakhand was found 18 days later
topbanner

More News from this section

Subscribe by Email