കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഇരമ്പുമ്പോള്‍ വീണ്ടും പ്രതികരിച്ച് ബി.സി.സി.ഐ അദ്ധ്യക്ഷനും മുന്‍ ക്രിക്കറ്ററുമായ സൗരവ് ഗാംഗുലി. പ്രതിഷേധത്തിന്റെ രാഷ്ട്രീയ വശങ്ങളെ കുറിച്ച് സംസാരിക്കാന്‍ താനില്ലെന്നും താന്‍ പൗരത്വ ഭേദഗതി ബില്‍ വേണ്ടവിധം വായിച്ചിട്ടില്ലെന്നുമായിരുന്നു ഗാംഗുലി പറഞ്ഞത്. മുന്‍പ് അദ്ദേഹത്തിന്റെ മകള്‍ സന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചപ്പോള്‍ ഗാംഗുലി അതിനെ എതിര്‍ത്തിരുന്നു. 18 വയസുകാരിയായ തന്റെ മകള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള രാഷ്ട്രീയബോധം ഇല്ലെന്നും വിവാദങ്ങളില്‍ നിന്നും അവളെ ഒഴിവാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സമാധാനം നിലനിര്‍ത്തണം എന്നതാണ് എന്റെ അഭ്യര്‍ത്ഥന. നിയമം സംബന്ധിച്ചുള്ള രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഞാനില്ല; കാരണം സത്യത്തില്‍ ഞാന്‍ പൗരത്വ ഭേദഗതി ബില്‍ വായിച്ചിട്ടില്ല. അത് വായിക്കും മുന്‍പ് അതേക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയാണെന്ന് കരുതുന്നില്ല. പക്ഷേ പ്രതിഷേധിക്കുന്നവരോട് സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെടുന്നു. നിയമം സംബന്ധിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അതുമായി ബന്ധപ്പെട്ട ആള്‍ക്കാരുണ്ട്. എനിക്ക് എല്ലാവരുടെയും സന്തോഷമാണ് പ്രധാനം.' സൗരവ് ഗാംഗുലി പറയുന്നു.