Saturday November 28th, 2020 - 4:34:am

ഫേസ്ബുക്കില്‍ സൗഹൃദം തേടും; കറങ്ങാന്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ ചിത്രീകരിക്കും; ഇരയായത് നൂറുകണക്കിന് വിദ്യാര്‍ത്ഥിനികള്‍

suji
ഫേസ്ബുക്കില്‍ സൗഹൃദം തേടും; കറങ്ങാന്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ ചിത്രീകരിക്കും; ഇരയായത് നൂറുകണക്കിന് വിദ്യാര്‍ത്ഥിനികള്‍

സ്ത്രീകളെ സംഘടിതമായി ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് നാല് പേര്‍ കോയമ്പത്തൂരില്‍ പിടിയിലാകുന്നത്. ഇതുവരെ എട്ട് പേര്‍ വിവിധ ഇടങ്ങളില്‍ നിന്നും അറസ്റ്റിലായെന്ന് പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ ഗുണ്ടാ ആക്ടും ചുമത്തുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോയമ്പത്തൂര്‍ പോലീസിന് മുന്നില്‍ ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിക്കുന്നത്. ഇതില്‍ അക്രമി സംഘം വ്യാപകമായ രീതിയില്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളാണ് പുറത്തുവന്നത്. ഇരയായ വിദ്യാര്‍ത്ഥിനി സോഷ്യല്‍ മീഡിയ വഴിയാണ് ശബരിരഞ്ജന്‍ എന്നയാളുമായി സൗഹൃദത്തിലാകുന്നത്. ഫെബ്രുവരി 12ന് ക്ലാസ് കട്ട് ചെയ്ത് കറങ്ങാന്‍ പോകാന്‍ ഇയാള്‍ ക്ഷണിച്ചു.

ഇതനുസരിച്ച് ക്ലാസ് ഒഴിവാക്കി യാത്രക്കായി കാറില്‍ കയറുമ്പോള്‍ ശബരിരഞ്ജന്റെ ഏതാനും സുഹൃത്തുക്കളും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇതുപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വന്നു. വിദ്യാര്‍ത്ഥിനിയുടെ സ്വര്‍ണ്ണവും സംഘം കവര്‍ന്നു.

പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളുകളിലും, കോളേജുകളിലുമുള്ള നൂറുകണക്കിന് പെണ്‍കുട്ടികളും, സ്ത്രീകളും ഈ സംഘത്തിന്റെ വലയില്‍ പെട്ട് ലൈംഗിക അതിക്രമം നേരിട്ടതായി കണ്ടെത്തിയത്. അന്വേഷണം തുടരുകയാണ്.

 

English summary
gang that sexually assaulted woman for years arrested after students complaint
topbanner

More News from this section

Subscribe by Email