Saturday November 28th, 2020 - 4:44:am

ഭോപ്പാലില്‍ 19കാരി കൂട്ടമാനഭംഗത്തിനിരയായി; നാലുപേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി പീഡിപ്പിച്ചത് മൂന്നുമണിക്കൂര്‍

sadu prakash
ഭോപ്പാലില്‍ 19കാരി കൂട്ടമാനഭംഗത്തിനിരയായി; നാലുപേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി പീഡിപ്പിച്ചത് മൂന്നുമണിക്കൂര്‍

ഉത്തര്‍പ്രദേശ്: ഭോപ്പാലില്‍ 19കാരിയായ സിവില്‍ സര്‍വ്വീസ് വിദ്യാര്‍ഥിനിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. യു.പിയില്‍ ഹബീബ്ഗംഗ് റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ക്ലാസ് കഴിഞ്ഞ് മടങ്ങവെയാണ് പെണ്‍കുട്ടിയെ ക്രൂരമായി നാല് പ്രതികളും ചേര്‍ന്ന് മൂന്ന് മണിക്കൂറോളം തുടര്‍ച്ചയായി പീഡിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴി പ്രതികളിലൊരാള്‍ തന്നെ കടന്നു പിടിച്ചെന്നും തുടര്‍ന്ന് വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതിന് ശേഷം കെട്ടിയിട്ടതായും പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പേടിച്ച് നിലവിളിക്കുകയും പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും കല്ല് കൊണ്ട് ഇടിച്ചതായും പെണ്‍കുട്ടി പറഞ്ഞു. പീഡനത്തിന് ശേഷം വസ്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പുറത്തേക്ക് പോയ പ്രതികളിലെ രണ്ടാമന്‍ മറ്റ് രണ്ട് പേരോടൊപ്പമാണ് തിരിച്ചെത്തിയത്. മൂന്ന് മണിക്കൂറോളം നീണ്ട ഉപദ്രവത്തിനൊടുവില്‍ തന്റെ കമ്മലും ഫോണും വാച്ചും എല്ലാം പ്രതികള്‍ പിടിച്ചു വാങ്ങിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

പിന്നീട് തൊട്ടടുത്ത റെയില്‍വേ പോലീസ് പോസ്റ്റിലെത്തിയ പെണ്‍കുട്ടി അച്ഛനെയും അമ്മയെയും വിവരം അറിയിക്കുകയായിരുന്നു. പിറ്റേന്ന് പിതാവിനൊപ്പം എത്തി പരാതി നല്‍കി തിരികെ മടങ്ങും വഴി തന്നെ എത്തിച്ച സ്ഥലത്ത് വെച്ച് പ്രതികളെ തിരിച്ചറിയുകയും പിന്‍തുടര്‍ന്ന് പിടികൂടുകയുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സ്വന്തം മകളെ കൊന്ന കേസില്‍ ജാമ്യത്തിലുള്ളയാളാണ് കേസിലെ പ്രധാന പ്രതി.

Read more topics: gang, rape, bhopal, four, arrested
English summary
gang rape in bhopal: four arrested
topbanner

More News from this section

Subscribe by Email