Tuesday November 19th, 2019 - 10:58:pm
topbanner

നെഹ്റു കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്‍വലിച്ചു

JB
നെഹ്റു കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്‍വലിച്ചു

 നെഹ്റു കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എസ്പിജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇവര്‍ക്ക് സെഡ് പ്ല്സ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ടുകള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതോടെ ഗാന്ധി കുടുംബത്തിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫിനാവും. നൂറ് സിആര്‍പിഎഫ് ജവാന്‍മാരെയാണ് ഇതിന് നിയോഗിക്കുക. രാജീവ് ഗാന്ധിയുടെ മരണശേഷമാണ് കുടുംബത്തിന് എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ നെഹ്റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തി.

Read more topics: gandhi, family spg security widrow,
English summary
gandhi family spg security widrow
topbanner

More News from this section

Subscribe by Email