Wednesday October 27th, 2021 - 2:06:am

സ്വകാര്യലാബുകളിലെ കോവിഡ് പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി സുപ്രീംകോടതി

suji
സ്വകാര്യലാബുകളിലെ കോവിഡ് പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി സുപ്രീംകോടതി

സ്വകാര്യലാബുകളിലെ കോവിഡ് പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി സുപ്രീംകോടതി. കോവിഡ് പരിശോധന എല്ലാവര്‍ക്കും സൗജന്യമാക്കണമെന്ന സുപ്രീംകോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ 'ആയുഷ്മാന്‍ ഭാരത്' യോജന പ്രകാരം ഇന്‍ഷൂറന്‍സുള്ള പാവപ്പെട്ടവര്‍ക്ക് മാത്രമേ പരിശോധന സൗജന്യമായി നടത്തേണ്ടതുള്ളൂ എന്നാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. ടെസ്റ്റിനുള്ള പണം നല്‍കാന്‍ കഴിയുന്നവര്‍ക്കും പരിശോധന സൗജന്യമാക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഏപ്രില്‍ 8നാണ് സ്വകാര്യ ലാബുകളോട് അടക്കം കൊവിഡ് പരിശോധന സൗജന്യമായി നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. അതുവരെ ഒരു പരിശോധനയ്ക്ക് 4500 രൂപ വീതം ഈടാക്കാന്‍ സ്വകാര്യ ലാബുകള്‍ക്ക് അനുമതിയുണ്ടായിരുന്നു.എന്നാല്‍ ഇതിനെതിരെ സ്വകാര്യ ലാബുകള്‍ തന്നെ സുപ്രീംകോടതിയെ സമീപിച്ചു. ഓര്‍ത്തോപീഡിക് സര്‍ജനായ കൗശല്‍ കാന്ത് മിശ്ര നല്‍കിയ ഹര്‍ജിയില്‍ എല്ലാവരും ടെസ്റ്റ് ചെയ്യാനെത്തിയാല്‍ ആവശ്യമുള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ വൈകുമെന്നായിരുന്നു ന്യായം. മറ്റൊരു സ്വകാര്യ ലാബ് നല്‍കിയ ഹര്‍ജിയില്‍ ഇത് ചെറു ലാബുകള്‍ക്ക് അടക്കം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.

ഇവരുടെ വാദങ്ങള്‍ പരിശോധിച്ചാണ് സുപ്രീംകോടതി മുന്‍ ഉത്തരവ് തിരുത്താന്‍ തീരുമാനിച്ചത്. നിലവില്‍ ആയുഷ്മാന്‍ ഭാരത് പ്രകാരം ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള സാമ്പത്തിക പരാധീനതയുള്ള വിഭാഗങ്ങള്‍ക്ക് സൗജന്യപരിശോധന നടത്താന്‍ കഴിയുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്കും, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ചട്ടമനുസരിച്ച്, ടെസ്റ്റിംഗ് നടത്താന്‍ കഴിയാത്ത സാമ്പത്തിക പരാധീനതയുള്ളവര്‍ക്കും മാത്രം സ്വകാര്യ ലാബുകളില്‍ സൗജന്യ പരിശോധന നടത്തിയാല്‍ മതിയെന്ന് സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.

 

English summary
free private lab test for poor only says supreme court
topbanner

More News from this section

Subscribe by Email