Tuesday November 24th, 2020 - 12:29:am

ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ മൃതദേഹം സംസ്‌കരിക്കാന്‍ എടുക്കുമ്പോള്‍ നാല് വയസ്സുള്ള മകള്‍ പറഞ്ഞു അച്ഛനെ കൊന്നതാണെന്ന്!

suji
ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ മൃതദേഹം സംസ്‌കരിക്കാന്‍ എടുക്കുമ്പോള്‍ നാല് വയസ്സുള്ള മകള്‍ പറഞ്ഞു അച്ഛനെ കൊന്നതാണെന്ന്!

ആത്മഹത്യ ചെയ്തതെന്ന് കരുതിയ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന വിവരം ലഭിച്ചതോടെ സംസ്‌കരിക്കാന്‍ കൊണ്ടുപോയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ച് പോലീസ്. നാല് വയസ്സുള്ള മകളാണ് പിതാവിനെ കൊലപ്പെടുത്തിയതാണെന്നും സംഭവങ്ങള്‍ താന്‍ നേരില്‍ കണ്ടെന്നും കുടുംബത്തോട് വെളിപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബുലന്ദ്ഷഹര്‍ സ്വദേശിയായ സന്തോഷ് രാഘവിനെയാണ് വാടക വീടിലെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മമത ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന സന്തോഷിനും, ഭാര്യ മമതയ്ക്കും നാലും, രണ്ടും വയസ്സുള്ള മക്കളുണ്ട്.

അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹവുമായി യാത്ര ചെയ്യവെയാണ് ബോധംകെട്ട് കിടന്നിരുന്ന മകള്‍ അമ്മയോട് രണ്ട് പേര്‍ വീട്ടില്‍ വന്ന കഥ വിവരിക്കുന്നത്. പിതാവിന്റെ മരണം കണ്ട് ബോധം പോയതാണെന്നാണ് വീട്ടുകാര്‍ ധരിച്ചത്. വീട്ടിലെത്തിയ ഇവര്‍ സന്തോഷിനെ ബലമായി മദ്യം കുടിപ്പിച്ച് മര്‍ദ്ദിച്ച ശേഷം ടെറസില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് മകള്‍ പറയുന്നു. ഭയന്നുപോയ കുട്ടി ഒളിച്ചിരിക്കുകയും ഇവിടെ ഇരുന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു.

മമത വിവരം പോലീസിനെ അറിയിച്ചു. അയല്‍വാസികളും രണ്ട് പേര്‍ മരണത്തിന് മുന്‍പ് വീട്ടിലേക്ക് പോകുന്നത് കണ്ടതായി സ്ഥിരീകരിച്ചു. സംസ്‌കാരം മാറ്റിവെച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ച ശേഷം പോലീസ് അന്വേഷണം നടത്തിവരികയാണ്.

 

Read more topics: witnesses, fathers murder,noida
English summary
four year old witnesses fathers murder in noida
topbanner

More News from this section

Subscribe by Email