Sunday January 26th, 2020 - 1:26:pm
topbanner

ഹൈദരാബാദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

JB
ഹൈദരാബാദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

 വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചുകൊന്നതിന് പിന്നാലെ നാല് പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഐ.പി.സി 307, 176 എന്നീ വകുപ്പുകള്‍ പ്രകാരം കൊലപാതകശ്രമം, നിയമപാലകര്‍ നല്‍കിയ മുന്നറിയിപ്പ് അനുസരിക്കാതിരിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയ സംഘത്തിലെ പൊലീസുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൊലീസുകാരുടെ പരാതിയില്‍ വെള്ളിയാഴ്ച തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.അതേസമയം ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ എല്ലാ പ്രതികളെയും പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഏറ്റുമുട്ടല്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ജാഗ്രതയോടെ അന്വേഷിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും ഇന്നലെ പുലര്‍ച്ചയാണ് പൊലീസ് വെടിവെച്ചു കൊന്നത്.

 

Read more topics: Hyderabad encounter, fir,
English summary
fir on Hyderabad encounter
topbanner

More News from this section

Subscribe by Email