Thursday May 13th, 2021 - 12:13:am

കൊറോണയെ തുരത്താന്‍ ആകാശത്തേക്ക് വെടിവച്ചു ; ബിജെപി വനിതാ നേതാവിനെതിരെ കേസ്  

suji
കൊറോണയെ തുരത്താന്‍ ആകാശത്തേക്ക് വെടിവച്ചു ; ബിജെപി വനിതാ നേതാവിനെതിരെ കേസ്   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായി വിളക്കുകള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനു പിന്നാലെ ആകാശത്തേക്ക് വെടിയുതിര്‍ത്ത ബിജെപി നേതാവിന്റെ നടപടി വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ നിന്നുള്ള ബിജെപി നേതാവ് മഞ്ജു തിവാരിയാണ് വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ബല്‍റാംപൂര്‍ പൊലീസ് മഞ്ജു തിവാരിക്കെതിരെ കേസ് രജിസ്‌ററര്‍ ചെയ്തു.

പാര്‍ട്ടിയുടെ വനിത വിഭാഗം ജില്ല അദ്ധ്യക്ഷയാണ് മഞ്ജു തിവാരി. സംഭവത്തിന്റെ വീഡിയോയില്‍, മഞ്ജു തിവാരി കൈത്തോക്ക് ആകാശത്തേക്ക് ഉയര്‍ത്തി വെടിയുതിര്‍ക്കുന്നത് കാണാം. വീട്ടില്‍ വിളക്കുകള്‍ കത്തിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. തോക്ക് മഞ്ജു തിവാരിയുടെ ഭര്‍ത്താവ് ഓം പ്രകാശിന്റെതാണെന്നാണ് റിപ്പോര്‍ട്ട്. വിളക്കുകള്‍ കത്തിച്ച് കൊറോണ വൈറസിനെ അകറ്റുക എന്ന അടിക്കുറിപ്പോടെ മഞ്ജു തന്നെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
ഇതിനു പിന്നാലെ രൂക്ഷ വിമര്‍ശനുമായി ആളുകള്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ സെലിബ്രിറ്റി ഫയറിങ് നിരോധിച്ചിരിക്കുകയാണ്. അതേസമയം പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെടിയുതിര്‍ത്തതില്‍ മാപ്പ് ചോദിച്ചു

 

English summary
fir against woman bjp leader for firing shot in the air during 9 minute event in up
topbanner

More News from this section

Subscribe by Email