Wednesday April 1st, 2020 - 1:33:am
topbanner

ഒരുമാസത്തോളം സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; യുപിയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍

suji
ഒരുമാസത്തോളം സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; യുപിയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍

ഒരുമാസത്തോളം സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ത്രിപാഠിയുടെ മക്കളും മരുമക്കളും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ നിന്നുള്ള എംഎല്‍എയാണ് ത്രിപാഠി. വര്‍ഷങ്ങളായി ബിജെപി നേതാവിന്റെ ബന്ധു തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. എംഎല്‍എയുടെ ബന്ധുവായിരുന്നു ആദ്യം സ്ത്രീയെ പീഡിപ്പിച്ചത്. ഭര്‍ത്താവ് മരിച്ച ഇവരെ 2014ലായിരുന്നു എംഎല്‍എയുടെ ബന്ധു പരിചയപ്പെടുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഇവരെ പീഡനത്തിനിരയാക്കിയത്.

2017 ല്‍ ഉത്തര്‍പ്രദശ് നിയമസഭ തെരഞ്ഞെടുപ്പിനു ഒരുമാസം മുന്‍പ് ബദോഹിയിലെ ഹോട്ടലിലെത്തിച്ചും പീഡനം തുടരുകയായിരുന്നു. ബിജെപി എംഎല്‍എയും കുടുംബവും ചേര്‍ന്നാണ് ഇവിടെ നിന്ന് പീഡിപ്പിച്ചതെന്നായിരുന്നു യുവതിയുടെ പരാതി.

എന്നാല്‍ ഈ ആരോപണങ്ങള്‍ ത്രിപാഠി നിഷേധിച്ചിരുന്നു. മറ്റൊരു ബിജെപി നേതാവ് തന്നെ അപകീര്‍ത്തിപ്പെടുത്താനായി ഗൂഢാലോചന സൃഷ്ടിക്കുകയായിരുന്നെന്നാണ് ഇദ്ദേഹം പറഞ്ഞിരുന്നത്.

 

Read more topics: fir ,bjp mla, rape case
English summary
fir against up bjp mla in rape case
topbanner

More News from this section

Subscribe by Email