Monday October 21st, 2019 - 3:31:am
topbanner

സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ രൂക്ഷമെന്ന് ഐഎംഎഫ്

JB
 സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ രൂക്ഷമെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വ്യവസ്ഥ രൂക്ഷമായ മാന്ദ്യത്തിലേക്കെന്നു രാജ്യന്തര നാണയ നിധി(ഐഎംഎഫ്)യുടെ മുന്നറിയിപ്പ്. ലോകത്തിലെ 90 ശതമാനം രാജ്യങ്ങളിലും 2019ല്‍ വന്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നും ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച അതീവ മന്ദഗതിയിലാണെന്നും ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജീവ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2019ല്‍ ലോകത്തിന്റെ 90 ശതമാനത്തിലും മന്ദഗതിയിലുള്ള വളര്‍ച്ച പ്രതീക്ഷിക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥ രൂക്ഷമായ മാന്ദ്യത്തിലാണ്. ഇതിനര്‍ത്ഥം ഈ വര്‍ഷത്തെ വളര്‍ച്ച പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എന്നാണ്,'' ജോര്‍ജീവ പറഞ്ഞു. ഐഎംഎഫ് മാനേജിങ് ഡയറക്ടറായി ഒക്ടോബര്‍ ഒന്നിനാണു ജോര്‍ജീവ ചുമതലയേറ്റത്.

ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയുള്ള രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ നിരക്കിന്റെ ഇടിവും പ്രകടമാണെന്നു ജോര്‍ജീവ പറഞ്ഞു.അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യതര്‍ക്കങ്ങള്‍ പോലുള്ളവ ആഗോള മാന്ദ്യത്തിനു ഇടയാക്കി. ബ്രെക്സിറ്റ് പോലുള്ള തര്‍ക്കങ്ങളും അനിശ്ചിതത്വത്തിനു കാരണമായെന്നും ബള്‍ഗേറിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ ജോര്‍ജീവ ചൂണ്ടിക്കാട്ടി.

വാണിജ്യ പിരിമുറുക്കങ്ങള്‍ ഉല്‍പ്പാദന, നിക്ഷേപ പ്രവര്‍ത്തനങ്ങളെ ഗണ്യമായി ദുര്‍ബലപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും ഇതു സേവനങ്ങളെയും ഉപഭോഗത്തെയും ബാധിക്കുമെന്നും അവര്‍ പറഞ്ഞു.ഒരു വ്യാപാര യുദ്ധത്തില്‍ എല്ലാവരും പരാജയപ്പെടുന്നു. ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വ്യാപാര സംഘട്ടനങ്ങളുടെ വര്‍ദ്ധിച്ച ഫലം 2020 ഓടെ 700 ബില്യണ്‍ ഡോളറിന്റെ നഷ്ടം അല്ലെങ്കില്‍ ജിഡിപിയുടെ 0.8 ശതമാനം വരും. ഇതു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സമ്പദ്വ്യവസ്ഥയുടെ ഏകദേശം വലുപ്പമാണ്, ''അവര്‍ പറഞ്ഞു.

''മാന്ദ്യത്തിനെതിരെ ഏകോപനത്തോടെയുള്ള പ്രതികരണമാണ് ആവശ്യം. ലോക സമ്പദ്വ്യവസ്ഥ ഇപ്പോഴും വളരുകയാണ്, അതു വളരെ സാവധാനത്തില്‍ വളരുകയാണ്. ഈ പ്രവണത മാറ്റാനും ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും അലംഭാവം കാണിക്കാന്‍ കഴിയില്ല. നമ്മള്‍ പ്രവര്‍ത്തിക്കണം,''അവര്‍ പറഞ്ഞു.

Read more topics: financial crisis, heavy in imf,
English summary
financial crisis heavy in imf
topbanner

More News from this section

Subscribe by Email