Sunday August 25th, 2019 - 7:21:pm
topbanner
topbanner

16 കാരിയെ നിര്‍ബന്ധിച്ച് വിവാഹം നിശ്ചയിച്ചു ; പ്രതിശ്രുത വരന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി ; പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തു

suji
16 കാരിയെ നിര്‍ബന്ധിച്ച് വിവാഹം നിശ്ചയിച്ചു ; പ്രതിശ്രുത വരന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി ; പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തു

മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിവാഹ നിശ്ചയം നടത്തിയ പെണ്‍കുട്ടിയെ 24 കാരനായ പ്രതിശ്രുത വരന്‍ ബലാത്സംഗം ചെയ്തു. തെലങ്കാനയിലെ സങ്കാറെഡ്ഡി ജില്ലയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് യുവാവിനെതിരെ കേസെടുത്തുകയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചുപോയിരുന്നു. ഇതോടെ അച്ഛന്റെയും രണ്ടാനമ്മയുടേയും അവരുടെ കുട്ടികളുടേയും കൂടെയാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടി പത്താം ക്ലാസ് പാസായതോടെ തുടര്‍ പഠനത്തിന് അയയ്ക്കാതെ നിര്‍ബന്ധപൂര്‍വം ജൂണില്‍ വിവാഹ നിശ്ചയം നടത്തുകയായിരുന്നു.

പ്രതിശ്രുതവരന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതപ്രകാരം പെണ്‍കുട്ടിയെ കാണാനായി വീട്ടിലെത്തിയപ്പോഴാണ് ബലാത്സംഗം ചെയ്തത്. ഇത്തരത്തില്‍ മൂന്നു തവണ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. ഇതോടെ പെണ്‍കുട്ടി വീടുവിട്ടിറങ്ങി.തുടര്‍ന്ന് വനിതാ ശിശുക്ഷേമ വകുപ്പിനെ ഹെല്‍പ്പ് ലൈന്‍ മുഖേന പരാതിപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ തന്നെ ബലമായി വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടു. ഇതോടെ വനിതാ ശിശുക്ഷേമ വകുപ്പ് ഇടപെട്ട് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ പ്രതിശ്രുതവരന്‍ മൂന്നു തവണ ബലാത്സംഗം ചെയ്‌തെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതോടെ കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. ഭ്രൂണത്തിന്റെ സാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Read more topics: fiancee , rape, 16 year girl
English summary
fiancee raped 16 year girl
topbanner

More News from this section

Subscribe by Email