Thursday June 17th, 2021 - 10:05:pm

മനുഷ്യശരീരം അള്ളാവിന്റെ സ്വത്ത്; ദാനം ചെയ്ത ഡോക്ടര്‍ക്കെതിരെ ഫത്വ

suji
 മനുഷ്യശരീരം അള്ളാവിന്റെ സ്വത്ത്; ദാനം ചെയ്ത ഡോക്ടര്‍ക്കെതിരെ ഫത്വ

എപ്പോള്‍ എവിടെ നിന്ന് എന്തിനെതിരെ ഫത്വ പുറപ്പെടുവിച്ച് കളയുമെന്ന് യാതൊരു പിടിയുമില്ലാത്ത അവസ്ഥയാണുള്ളത്. സ്വന്തം ശരീരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി ദാനം ചെയ്യുമെന്ന് സമ്മതപത്രം എഴുതി നല്‍കിയതാണ് ഡോ. അര്‍ഷാദ് മന്‍സൂരി ചെയ്ത കൊടുംപാതകം. ഇതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ മദ്രസയാണ് ഫത്വ പുറപ്പെടുവിച്ചത്. അവയവദാനം അനിസ്ലാമികവും നിയവിരുദ്ധവുമാണെന്നാണ് ഈ മദ്രസയുടെ അഭിപ്രായം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാമാ ഡെന്റല്‍ കോളേജ് ഡയറക്ടറായ ഡോ. അര്‍ഷാദ് തന്റെ ശപീരം ജിഎസ്‌വിഎം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനത്തിനായി നല്‍കാമെന്ന് വ്യക്തമാക്കിയത്. ഇതുകൂടാതെ ആവശ്യമായ അവയവങ്ങള്‍ മറ്റ് ആവശ്യക്കാര്‍ക്ക് ദാനം ചെയ്യാനും തീരുമാനിച്ചു. മരണത്തിന് ശേഷവും ഒരാള്‍ക്ക് മറ്റൊരാളെ സഹായിക്കാന്‍ കഴിയുമെന്നാണ് ഇത് തെളിയിക്കുന്നതെന്നായിരുന്നു ഡോ. അര്‍ഷാദിന്റെ നിലപാട്.

എന്നാല്‍ മദ്രസ എഹ്‌സാനുള് മദാരിസിന് ഈ തുറന്ന നിലപാട് അത്ര ദഹിച്ചില്ല. മനുഷ്യന്റെ ശരീരം അള്ളാവിന്റെ സ്വത്താണെന്നും അത് ദാനം ചെയ്യാന്‍ കഴിയില്ലെന്നുമാണ് ദാറുള്‍ ഉലൂം ദിയോബന്ദ് സെമിനാരി അവകാശപ്പെട്ടത്. നമ്മുടെ കൈയിലുള്ളത് മാത്രമാണ് ദാനം ചെയ്യാന്‍ കഴിയുക, മരണത്തിന് ശേഷവും മനുഷ്യ ശരീരം അളളാവിന്റേതാണ്. അത് ദാനം ചെയ്യുന്നത് അനിസ്ലാമികവും. മരണശേഷം മൃതശരീരം കുഴിച്ചിടുകയാണ് വേണ്ടത്, മുഫ്തി സയെദ് അസ്ഫര്‍ ഹുസൈന്‍ വ്യക്തമാക്കി.

ഫത്വ പുറപ്പെടുവിച്ചതോടെ ഡോ. അര്‍ഷാദിന് വിവിധ ഭാഗങ്ങളില്‍ നിന്നും വധഭീഷണിയും ലഭിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കി. മൗലവിമാര്‍ തെറ്റായ അര്‍ത്ഥങ്ങള്‍ പറഞ്ഞ് ആളുകളെ വഴിതെറ്റിക്കുകയാണെന്ന് ഡോ. അര്‍ഷാദ് മന്‍സൂരി പ്രതികരിച്ചു.

 

English summary
Fatwa against Muslim man in Uttar Pradesh for pledging organs
topbanner

More News from this section

Subscribe by Email