Sunday August 9th, 2020 - 8:55:pm

നവജാതശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി വില്‍ക്കാന്‍ ശ്രമം: അച്ഛന്‍ പിടിയില്‍

akhila
നവജാതശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി വില്‍ക്കാന്‍ ശ്രമം: അച്ഛന്‍ പിടിയില്‍

ചണ്ഡീഗഡ്: പ്ലാസ്റ്റിക് കൂടിലാക്കി മകളെ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് പ്ലാസ്റ്റിക് കൂടിലാക്കി ജസ്പാല്‍ സിങ് എന്നയാള്‍ വില്പനയ്ക്കായി മൊഹാലിയിലെ ഫേസ് സിക്സ് സിവില്‍ ആശുപത്രിയിലെത്തിയത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉച്ചയ്ക്ക് രണ്ട് മണിക്ക് തനിക്കൊരു ആണ്‍കുഞ്ഞ് ഉണ്ടായെന്നും വില്‍ക്കാന്‍ താന്‍ തയ്യാറാണെന്നും ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു. കുഞ്ഞ് ചോദിച്ചപ്പോള്‍ കയ്യിലുള്ള കൂട് തുറന്നുകാണിച്ചു. കുഞ്ഞിനെ ഉടന്‍ തന്നെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഛര്‍ദിച്ച് അവശനിലയിലായിരുന്ന കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല. 

പിന്നീട് ഡോക്ടര്‍മാരുടെ പരിശോധനയില്‍ അത് പെണ്‍കുഞ്ഞാണെന്ന് തിരിച്ചറിയുകയും പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ ജസ്പാലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാള്‍ക്ക് 10,5 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികളുമുണ്ട്.

മൊഹാലിയിലെ കെവി മാളില്‍ റിലയന്‍സ് ഫ്രഷ് സ്റ്റോറില്‍ ജീവനക്കാരനാണ് ജസ്പാല്‍. ഭാര്യയുടെ ചികിത്സക്കായി പണം കണ്ടെത്താനാണ് കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായതെന്നും ഭാര്യയുടെ അറിവോട് കൂടിയാണിതെന്നും ജസ്പാല്‍ പോലീസിനോട് പറഞ്ഞു.

 




Read more topics: father, new born
English summary
father tries to sell his new born baby girl
topbanner

More News from this section

Subscribe by Email